തിരുവനന്തപുരം: കോവളത്തെ ഡ്രീംസ് സ്പായിലെ പതിനാറുകാരിയുടെ പീഡനക്കേസിൽ പ്രതിയായ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന്റെ അക്കൗണ്ടിലേക്ക് ലക്ഷങ്ങളുടെ പണമെത്തിയതായി കണ്ടെത്തൽ. ജി പേ വഴിയുള്ള ഇടപാടുകളാണ് അന്വേഷണത്തിൽ നിർണായകമായത്. മൂന്നു മാസത്തോളം അനുരൂപിന്റെ അക്കൗണ്ടിലേക്ക് ദിവസവും പതിനായിരത്തിലധികം രൂപ എത്തിയിരുന്നതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇതുവഴി ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നതായാണ് നിഗമനം.
പതിനാറുകാരിയായ ആന്ധ്ര സ്വദേശിനി പീഡനത്തിനിരയായ ഡ്രീംസ് സ്പായുടെ യഥാർഥ ഉടമ ഉള്ളൂർ സോണൽ ഓഫീസിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ അനുരൂപാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. സ്പായുടെ നടത്തിപ്പുകാരനായ നിഷാന്തിനെ ചോദ്യം ചെയ്തപ്പോഴാണ് സ്പായിൽനിന്നുള്ള പണം മറ്റൊരു അക്കൗണ്ടിലേക്കാണ് കൈമാറിയിരുന്നതെന്ന് വ്യക്തമായത്. തുടർന്ന് നടത്തിയ അന്വേഷണമാണ് അനുരൂപിലേക്ക് എത്തിയത്. ബാങ്ക് രേഖകൾ പരിശോധിച്ച ശേഷമാണ് അനുരൂപിനെ അറസ്റ്റ് ചെയ്തത്.
അതിനിടെ, കോവളത്ത് അനധികൃതമായി പ്രവർത്തിച്ച 14 സ്പാകൾ പൊലീസ് പരിശോധനയെ തുടർന്ന് അടപ്പിച്ചു.
Home News Breaking News സ്പാ കേസിൽ ലക്ഷങ്ങളുടെ ഇടപാട്; അനുരൂപിന്റെ അക്കൗണ്ടിലേക്ക് ദിവസവും പതിനായിരങ്ങൾ



























