തിരുവനന്തപുരം: മാസപ്പടി കേസിൽ വിജിലൻസ് കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഉൾപ്പെടെയുള്ളവരുടെ ഹർജിയിൽ സുപ്രീം കോടതിയിൽ നിന്ന് പിണറായിവിജയന് ആശ്വാസം. എഫ് ഐ ആർ ഇടുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്തണമായിരുന്നുവെന്ന് സുപ്രീംകോടതി. ഒറ്റ ദിവസം കൊണ്ട് എഫ് ഐ ആർ ഇട്ടു എന്നതിൽ സർക്കാരിന് രൂക്ഷ വിമർശനംവും കോടതിയിൽ നിന്നുണ്ടായി. അഴിമതി നിരോധന നിമയപ്രകാരം അന്വേഷണം നടത്താനാകില്ലെന്നും കോടതി പറഞ്ഞു. കേസിൽ വാദം തുടരുകയാണ്.
ഹർജികൾ പരിഗണിക്കാൻ സുപ്രീം കോടതി പ്രത്യേക ബഞ്ച് രൂപീകരിച്ചിരുന്നു. മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും കുടുംബത്തിനും ഏറെ നിർണായകമായ നടപടികൾക്കാണ് ഇന്ന് സുപ്രീം കോടതിയിൽ തുടക്കമായത്
ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് പിണറായി വിജയൻ, ടി. വീണ, പി.എ. മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ സുപ്രീം കോടതിയെ സമീപിച്ചത്. ആരോപണ വിധേയരെ കേൾക്കാതെയുള്ള ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിൽ ഇടപെടാൻ നേരത്തെ ഡിവിഷൻ ബഞ്ച് വിസമ്മതിച്ചിരുന്നു.
ഇതേ തുടർന്നാണ് അപ്പീലുമായി പിണറായിയും കുടുംബവും സുപ്രീം കോടതിയിലെത്തിയത്.

































