27.6 C
Kollam
Saturday 14th November, 2026 | 08:32:28 PM
Home News Breaking News “ദൈവത്തിന് നൽകുന്ന സ്വത്തിൻ്റെ അവകാശം തന്ത്രിക്കല്ല”; ആചാരപരമായ അവകാശത്തെ ദൈവ ത്തിൻ്റെ സ്വത്ത് സ്വന്തമാക്കാനുള്ള നിയമപരമായ...

“ദൈവത്തിന് നൽകുന്ന സ്വത്തിൻ്റെ അവകാശം തന്ത്രിക്കല്ല”; ആചാരപരമായ അവകാശത്തെ ദൈവ ത്തിൻ്റെ സ്വത്ത് സ്വന്തമാക്കാനുള്ള നിയമപരമായ അവകാശമായി കാണാനാകില്ലെന്നും ഹൈക്കോടതി

Advertisement

കൊച്ചി:ക്ഷേത്രത്തിലെ പൂജാകർമങ്ങൾ നിർവഹിക്കുന്നത് തന്ത്രിമാർക്ക് ദൈവത്തിന്റെ സ്വത്തിനോ ആചാരപരമായ ചടങ്ങുകളിൽ മാറ്റപ്പെടുന്ന ലോഹവസ്തുക്കൾക്കോ ഉടമസ്ഥാവകാശം നൽകുന്നില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി.

ദൈവത്തിന് സമർപ്പിക്കുന്ന സ്വത്ത് പൂർണ്ണമായും ദേവന്റേതാണ്. തന്ത്രസമുച്ചയത്തിലെ ആചാരപരമായ നിർദേശങ്ങൾ തന്ത്രിക്ക് ഉടമസ്ഥാവകാശം നൽകുന്നില്ല.

ആചാരപരമായ അധികാരത്തെ ദൈവത്തിന്റെ സ്വത്ത് സ്വന്തമാക്കാനുള്ള നിയമപരമായ അവകാശമായി കാണാനാകില്ല. തന്ത്രിയുടെ ആനുകൂല്യങ്ങൾ നിയമപരമായ ചട്ടക്കൂടിന് വിധേയമാണ്.

അഖില തന്ത്രി പ്രചാരക സഭയുടെ ഭാരവാഹികൾ നൽകിയ റിട്ട് ഹർജി ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് തള്ളി. 2012-ൽ പുറത്തിറക്കിയ ദേവസ്വം ബോർഡ് സർക്കുലറിൽ ഇടപെടാൻ കാരണങ്ങളില്ലെന്നും കോടതി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here