27.2 C
Kollam
Thursday 29th October, 2026 | 09:41:39 AM
Home News Kerala സ്കൂൾ കായിക മേളയുടെ ഭക്ഷണത്തില്‍ പുഴു,കൈരളിചാനലുകാര്‍ക്ക് മര്‍ദ്ദനം

സ്കൂൾ കായിക മേളയുടെ ഭക്ഷണത്തില്‍ പുഴു,കൈരളിചാനലുകാര്‍ക്ക് മര്‍ദ്ദനം

Advertisement

കോഴിക്കോട്. സ്കൂൾ കായിക മേളയുടെ ഭക്ഷണപ്പുരയിൽ മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം. കായിക മേളയിലെ ഭക്ഷണത്തിൽ പുഴു എന്ന് കൈരളി ചാനൽ റിപ്പോർട്ട് ചെയ്തതിനെ ചോദ്യം ചെയ്തുണ്ടായ തർക്കം കയ്യേറ്റത്തിൽ കലാശിക്കുകയായിരുന്നു. ഭക്ഷണം കഴിച്ചു പുറത്തിറങ്ങുന്നതിനിടെ റിപ്പോർട്ടർമാരെയും ക്യാമറമാനെയും മർദിച്ചെന്നാണ് പരാതി. സംഭവത്തിൽ കുന്ദമംഗലം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഭക്ഷണത്തിൽ പുഴു എന്ന ആരോപണം തള്ളി വിദ്യാഭ്യാസ മന്ത്രിയും ഭ7ണം തയ്യാറാക്കിയ പഴയിടം മോഹനന്‍ നമ്പൂതിരിയും രംത്തുവന്നു രംഗത്തെത്തി. രാഷ്ട്രീയ താല്പര്യമുള്ള നാടകമാണ് ആരോപണത്തിന് പിന്നിലെന്നും ഇതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നുമായിരുന്നു മന്ത്രിയുടെയും പഴയിടത്തിന്‍റെയും പ്രതികരണം. ആരോപണം ഉന്നയിച്ച അധ്യാപകനെതിരെ നടപടി ഉണ്ടാകുമെന്നും ഗൂഢാലോചന പൊലീസ് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here