29.4 C
Kollam
Saturday 14th November, 2026 | 01:46:15 PM
Home News Breaking News എല്ലാ തീരുമാനങ്ങളും കൂട്ടായെന്ന് ചെയർമാൻ, പല തീരുമാനങ്ങളും ചെയർമാൻ ഒറ്റയ്ക്ക് എടുക്കുന്നുവെന്ന് അംഗങ്ങൾ; പിഎസ്‍സി പരീക്ഷാ...

എല്ലാ തീരുമാനങ്ങളും കൂട്ടായെന്ന് ചെയർമാൻ, പല തീരുമാനങ്ങളും ചെയർമാൻ ഒറ്റയ്ക്ക് എടുക്കുന്നുവെന്ന് അംഗങ്ങൾ; പിഎസ്‍സി പരീക്ഷാ തട്ടിപ്പിൽ ഭിന്ന മൊഴി

Advertisement

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാ തട്ടിപ്പിൽ ഭിന്ന മൊഴികളുമായി ചെയർമാനും അംഗങ്ങളും. എല്ലാ തീരുമാനങ്ങളും കൂട്ടായി എടുത്തതാണെന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിൽ പിഎസ്‍സി ചെയ‍ർമാൻ എം ആർ ബൈജു മൊഴി നൽകി. പല തീരുമാനങ്ങളും ചെയർമാൻ ഒറ്റയ്ക്ക് എടുക്കുന്നുവെന്നാണ് ചില അംഗങ്ങൾ മൊഴി നൽകിയിരിക്കുന്നത്.

Also Read: സീറോ പോസ്റ്റ് പിൻവലിച്ച് ബിജെപി നേതാക്കൾ, കോൺഗ്രസ് സംപൂജ്യരല്ല; ആശ്വാസ ജയം നാഗ്‌പൂരിൽ, സിറ്റിങ് സീറ്റ് നിലനിർത്തി

കേസിൽ പ്രതിയായ അഡീഷണൽ ചീഫ് സെക്രട്ടറി ആർ ഹരിയും എം ആർ ബൈജുവും വലിയ അടുപ്പത്തിലാണെന്ന് ചില അംഗങ്ങൾ മൊഴി നൽകിയിട്ടുണ്ട്. ഹരി ഇപ്പോഴും ഒളിവിൽ തുടരുകയാണ്. ഇയാളുടെ വീട് പൂട്ടിയ നിലയിലാണ്. അതേസമയം അറസ്റ്റിലായ മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീഷ് റിമാൻഡ് ചെയ്തു.

ഉദ്യോ​ഗസ്ഥരായ ഹരി, സതീഷ് എന്നിവരെ പൂർണമായും സംരക്ഷിക്കുന്ന രീതിയിലുള്ള മൊഴിയാണ് ചെയർമാൻ എം ആർ ബൈജു നൽകിയിരിക്കുന്നത്. ആസൂത്രണ ബോ‍ർഡ് പരീക്ഷയിലെ 10 ചോദ്യങ്ങളുടെ മൂല്യനിർണയം നടക്കാതെ പോയതിന് കാരണം സാങ്കേതിക പിഴവാണെന്നും ബോധപൂർവമായ വീഴ്ചയല്ലെന്നുമാണ് ചെയർമാൻ്റെ മൊഴി. ചെയ‍ർമാൻ്റെ മൊഴി പൂർണമായും ക്രൈംബ്രാഞ്ച് വിശ്വാസത്തിലെടുത്തിട്ടില്ല. ചെയർമാനെ വീണ്ടും ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. മുഴുവൻ അംഗങ്ങളെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം ചെയർമാനെ ചോദ്യം ചെയ്യലിന് വിളിപ്പിക്കാനാണ് സാധ്യത ഉള്ളത്.