27.2 C
Kollam
Thursday 29th October, 2026 | 09:37:10 AM
Home News Breaking News അത്ലറ്റിക്സിൽ മലപ്പുറത്തിന്റെ കുതിപ്പ്

അത്ലറ്റിക്സിൽ മലപ്പുറത്തിന്റെ കുതിപ്പ്

Advertisement

കോഴിക്കോട്.സ്കൂൾ കായിക മേള അത്ലറ്റിക്സിൽ മലപ്പുറത്തിന്റെ കുതിപ്പ്. ഇന്നലെ നടത്തിയ തിരിച്ചുവരവിലൂടെ 59പോയിന്റുമായി ഒന്നാം സ്ഥാനത്താണ് മലപ്പുറം. 54 പോയിന്റ് നേടിയ പാലക്കാട്‌ തൊട്ടുപിന്നിലുണ്ട്. ഇന്ന് രാവിലെ ആറരയ്ക്ക് ജൂനിയർ ആൺകുട്ടികളുടെ 5000 മീറ്റർ റേസ് വാക്കോടെ മത്സരങ്ങൾക്ക് തുടക്കമാകും. രാത്രി 7 മുതൽ 8വരെ നടക്കുന്ന 4×100 മീറ്റർ റിലേ മത്സരങ്ങളാകും ഇന്നത്തെ പ്രധാന ആകർഷണം. ഇന്നലെ ലോങ്ങ്‌ ജമ്പ് സബ് ജൂനിയർ വിഭാഗത്തിലും 100 മീറ്റർ സീനിയർ വിഭാഗത്തിലും മീറ്റ് റിക്കോർഡ് പിറന്നിരുന്നു.

ഇന്നും പുതിയ റിക്കോർഡുകൾ സൃഷ്ടിക്കാൻ സാധ്യതയുള്ള താരങ്ങൾ മത്സരിക്കുന്നുണ്ട്. പ്രായത്തട്ടിപ്പിൽ കോരുത്തോട് സ്കൂളിലെ എംഡി മഹറൂഫിനെ അയോഗ്യനാക്കിയതിന് പിന്നാലെ കൂടുതൽ പരാതികൾ ഉയർന്നു. പരാതികളിൽ വസ്തുതയുണ്ടെന്ന് ബോധ്യപ്പെട്ടാൽ എല്ല് പരിശോധന ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാമെന്ന നിലപാടിലാണ് സംഘാടകർ.

LEAVE A REPLY

Please enter your comment!
Please enter your name here