കോഴിക്കോട്.സംസ്ഥാന സ്കൂൾ കായികമേളയിൽ ഒപ്പത്തിനൊപ്പം മുന്നേറി മലപ്പുറവും പാലക്കാടും. മൂന്ന് സ്വർണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമായി 26പോയിന്റുകളാണ് മലപ്പുറം ജില്ലയ്ക്ക്. മൂന്ന് സ്വർണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവും നേടിയ പാലക്കാട് 24പോയിന്റുമായി തൊട്ടു പിന്നിലുണ്ട്.
ട്രാക്കിൽ മൂന്നാം ദിവസം പാലക്കാട് ജില്ലയുടെ കുതിപ്പായിരുന്നെങ്കിൽ ഫീൽഡിൽ മലപ്പുറം കരുത്ത് കാട്ടി. എൻ ഐ ടി സിന്തറ്റിക് ട്രാക്കിൽ 400മീറ്റർ ഫൈനൽ മത്സരങ്ങൾ തുടരുകയാണ്.






























