പുത്തൂർ: കേരള ഭാഗ്യക്കുറിയുടെ ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം പുത്തൂരിന് വീണ്ടും. പുത്തൂർ ചന്തമുക്ക് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറും ചെറുമങ്ങാട് പുളിക്കൽ വീട്ടിൽ താമസക്കാരനുമായ ജയൻ (48) ആണ് ഇത്തവണ ഭാഗ്യശാലിയായത്.
ഓട്ടോ വാങ്ങിയതടക്കമുള്ള സാമ്പത്തിക ബാധ്യതകൾ സമ്മാനത്തുക ഉപയോഗിച്ച് തീർക്കുമെന്ന് ജയൻ പറഞ്ഞു. അവിവാഹിതനാണ്. ഗോപാലകൃഷ്ണപിള്ളയുടെയും ശാന്തമ്മയുടെയും മകനാണ്. സഹോദരി ജയദി.
പുത്തൂരിന് 18 ഓളം ഒന്നാം സമ്മാനങ്ങൾ സമ്മാനിക്കുകയും നിരവധി പേരെ കോടിപതികളാക്കുകയും ചെയ്ത ശ്രീ മൂകാംബിക ലക്കി സെന്ററിൽ നിന്നാണ് ജയൻ സമ്മാനാർഹമായ ടിക്കറ്റ് എടുത്തത്. ആറ്റുവാശ്ശേരി വിഷ്ണുഭവനിൽ മധുസൂദനൻ പിള്ളയുടെ ഉടമസ്ഥതയിലുള്ളതാണ് ചന്തമുക്കിലെ ഈ ലക്കി സെന്റർ.





























