30.9 C
Kollam
Tuesday 6th October, 2026 | 11:44:38 AM
Home News Breaking News സഞ്ജുവോ വൈഭവോ? ആകാംക്ഷയോടെ ആരാധകർ; ഇന്ത്യ–വിൻഡീസ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

സഞ്ജുവോ വൈഭവോ? ആകാംക്ഷയോടെ ആരാധകർ; ഇന്ത്യ–വിൻഡീസ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

ലഖ്‌നൗ: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. വൈകീട്ട് ഏഴിന് ലഖ്‌നൗവിലെ ഏകന സ്റ്റേഡിയത്തിലാണ് ആദ്യ പോരാട്ടം. ഏകദിന പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ടി20 പോരാട്ടത്തിനിറങ്ങുന്നത്.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം ഈ മാസം ഒമ്പതിനും മൂന്നാം പോരാട്ടം 11നും നടക്കും. 14, 17 തീയതികളിലാണ് ശേഷിക്കുന്ന മത്സരങ്ങൾ.
ഓപ്പണിങ്ങിൽ ആരെ ഇറക്കുമെന്നതാണ് പരിശീലകൻ ഗൗതം ഗംഭീറിന് മുന്നിലുള്ള പ്രധാന തലവേദന. മലയാളി താരം സഞ്ജു സാംസണോ വണ്ടർ കിഡ് വൈഭവ് സൂര്യവംശിയോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ഏഷ്യൻ ഗെയിംസിൽ വൈഭവ് ഓപ്പണറായും സഞ്ജു മൂന്നാം സ്ഥാനത്തുമാണ് കളിച്ചത്.
എന്നാൽ വിൻഡീസിനെതിരെ ഇരുവരെയും ഒരുമിച്ച് കളിപ്പിക്കാൻ സാധ്യത കുറവാണ്. മികച്ച ഫോമിലുള്ള അഭിഷേക് ശർമയെ ഓപ്പണിങ്ങിൽ നിന്ന് മാറ്റില്ലെന്നുറപ്പ്. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ രണ്ട് അർധസെഞ്ച്വറികൾ നേടിയ സഞ്ജുവിനാണ് നിലവിൽ വൈഭവിനേക്കാൾ മുൻതൂക്കം. വൈഭവിനോട് തന്റെ പദ്ധതികൾ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും ഗംഭീർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here