30.9 C
Kollam
Tuesday 6th October, 2026 | 11:59:31 AM
Home Lifestyle Entertainment നിശാൽ ഇപ്പോൾ അമേരിക്കൻ ബാങ്കിന്റെ തലപ്പത്ത്, കോടീശ്വരൻ! ഭാര്യക്കും മക്കൾക്കും ഒപ്പം സന്തുഷ്ടകുടുംബം; താരത്തിന്റെ...

നിശാൽ ഇപ്പോൾ അമേരിക്കൻ ബാങ്കിന്റെ തലപ്പത്ത്, കോടീശ്വരൻ! ഭാര്യക്കും മക്കൾക്കും ഒപ്പം സന്തുഷ്ടകുടുംബം; താരത്തിന്റെ ജീവിതകഥ

kavya Madhavan ex husband Nischal Chandra

ഒരു കാലത്ത് മലയാള സിനിമയിലെ ശ്രദ്ധേയനായ ബാലതാരമായിരുന്നു നിശാൽ ചന്ദ്ര. എന്നാൽ പിന്നീട് പഠനത്തിനു പ്രാധാന്യം നൽകി സിനിമ വിട്ട നിശാൽ ഇപ്പോൾ അമേരിക്കയിൽ പ്രമുഖ ബാങ്കിന്റെ തലപ്പത്താണ്.

ഭാര്യ രമ്യയ്ക്കും രണ്ടു മക്കൾക്കും ഒപ്പം ന്യൂ ജഴ്സിയിൽ ആണ് താമസം. നിശാലിന്റെ ജീവിതകഥ വിവരിച്ചുകൊണ്ട് എഴുതപ്പെട്ട ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

നിശാലിന് ഇപ്പോൾ ജോലി യുഎസിലെ ബാങ്കിന്റെ തലപ്പത്താണെന്നും മുൻപ് കുവൈറ്റ് ബാങ്കിൽ മാസം 15 ലക്ഷം രൂപ ശമ്പളത്തിലായിരുന്നു അദ്ദേഹത്തിനു ജോലിയെന്നും കുറിപ്പിൽ പറയുന്നു. നിശാൽ ചന്ദ്ര 2013ൽ മാവേലിക്കര സ്വദേശി രമ്യയെ വിവാഹം കഴിച്ചു. ഇപ്പോൾ ദാമ്പത്യത്തിന്റെ ജീവിതം 13 – ാം വര്‍ഷത്തില്‍. കുട്ടിക്കാലത്ത് സിനിമകളിലും മറ്റും അഭിനയിച്ചിട്ടുണ്ടെങ്കിലും പഠനത്തിനായിരുന്നു കുടുംബം പ്രാധാന്യം നല്‍കിയത്.

യുഎസില്‍ ഉപരിപഠനം നടത്തിയ നിശാല്‍ തിരുവനന്തപുരം സ്വദേശിയാണ്. കുമാരപുരത്തെ ചന്ദ്രമോഹന്റെയും മണിയുടേയും ഇളയമകനായി ജനിച്ച നിഷാൽ പഠിക്കാന്‍ മിടുക്കനായിരുന്നതിനാല്‍ തന്നെ 1998ലാണ് യുഎസിലേക്ക് ഉപരിപഠനത്തിന് പോകുന്നത്. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നു കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങില്‍ ബിരുദവും ടെലികമ്മ്യൂണിക്കേഷന്‍സില്‍ മാസ്റ്റേഴ്സും ഒരുമിച്ചെടുത്ത് 2002ലാണ് പഠിച്ചിറങ്ങുന്നത്.

ശേഷം തൊട്ടു പിന്നാലെ തന്നെ വാള്‍ സ്ട്രീറ്റിലെ പ്രമുഖ ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കില്‍ കണ്‍സള്‍ട്ടന്റായി ജോലിയിലും പ്രവേശിച്ചു. അതിനിടെ സിനിമയിലേക്ക് കാസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. എങ്കിലും കരിയര്‍ ബില്‍ഡിങ്ങിന്റെ തിരക്കിലായിരുന്നു നിഷാല്‍. ഒരു ബന്ധു വഴി ആണ് മാവേലിക്കര സ്വദേശിനിയും മൈക്രോബയോളജിയില്‍ ബിരുദാനന്തര ബിരുദധാരിയായ രമ്യയുമായുള്ള വിവാഹാലോചന വരുന്നത്. ഇപ്പോൾ അവർ സന്തോഷത്തോടെ ജീവിക്കന്നുവെന്നും കുറിപ്പിൽ വിശദീകരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here