ശാസ്താംകോട്ട. ശ്രീലക്ഷ്മി സ്പിരിച്വൽ ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മാർഗ്ഗം സെമിനാറിൽ ഡിജിപി എസ് ശ്രീജിത്ത് ഐ പി എസ് മുഖ്യപ്രഭാഷണം നിർവഹിച്ചു .സ്വജീവിതത്തിന്റെ കയ്പ്പും, മധുരവും നിറഞ്ഞ അനുഭവങ്ങൾ പങ്കുവെച്ച അദ്ദേഹം ഭഗവത് ഗീതയുടെ അന്തസത്ത ജീവിതത്തിൽ ഉൾക്കൊണ്ട് പരധർമ്മം ഒഴിവാക്കിയും സ്വധർമ്മം തിരിച്ചറഞ്ഞു അനുഷ്ഠിക്കാനും ആഹ്വാനം നൽകി. ജീവിതത്തിന്റെ ഉയർച്ച താഴ്ചകളിൽ എവരും പുലർത്തേണ്ട ചിന്താഗതികളും, മനോനിലയും എപ്രകാരത്തിലാകണമെന്ന് സദസ്സിനോട് സംവദിച്ചു.
പുതിയ തലമുറ ജീവിതത്തെ സമീപികേണ്ട രീതികൾ, ധാർമികമായി യാഥാർഥ്യ ബോധത്തോടെ തീരുമാനങ്ങൾ എങ്ങനെ കൈക്കൊള്ളാം അതിനുവേണ്ട തയ്യാറെടുപ്പുക്കൾ ഇവയെല്ലാം സെമിനാറിൽ ചർച്ചയായി.
ഉപദേശങ്ങളും, കവല പ്രസംഗങ്ങളും നടത്താൻ എളുപ്പമാണെന്നും അതിലൊന്ന് ജീവിതത്തിൽ പ്രയോഗികമാക്കാനാണ് ശ്രമിക്കേണ്ടതെന്നും ഓർമിപ്പിച്ചുകൊണ്ട് അദ്ദേഹം സെമിനാറിനു സമാപനം കുറിച്ചു. സൊസൈസ്റ്റി സെക്രട്ടറി ഡോ.സി.ശ്രീക്കുട്ടൻ ഉണ്ണിത്താൻ സ്വാഗത പ്രസംഗം നടത്തി.ശ്രീ.റ്റി.കെ.ശ്രീകുമാർ,ശ്രീ അമൽ കെ വി എന്നിവർ കൃതജ്ഞത പ്രസംഗവും നടത്തി.


































