തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് കുളവികോണത് വൻ തീപിടിത്തം. രണ്ട് തുണിക്കടകൾ കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. ആളപായമില്ല. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണച്ചു. തുണിക്കട പൂർണ്ണമായി കത്തി നശിച്ചു.
തുണിക്കടകൾക്ക് സമീപത്തുള്ള ജ്വല്ലറിയിലേക്കും മൊബൈൽ കടയിലേക്കും തീ പടർന്നിട്ടുണ്ട്. വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം.

































