28.8 C
Kollam
Saturday 14th November, 2026 | 11:05:48 AM
Home News Breaking News ഭീകരപ്രവർത്തനത്തിന് അറസ്റ്റിലായ ഗുരുമൂർത്തിയെ കസ്റ്റഡിയിൽ വാങ്ങി രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നു

ഭീകരപ്രവർത്തനത്തിന് അറസ്റ്റിലായ ഗുരുമൂർത്തിയെ കസ്റ്റഡിയിൽ വാങ്ങി രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നു

Advertisement

തൃശൂർ :രാജ്യസുരക്ഷയെ ബാധിക്കുന്ന വിധ്വംസക പ്രവർത്തനങ്ങളിലും അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയ് സംഘവുമായും ബന്ധമുണ്ടെന്ന സംശയത്തിൽ അറസ്റ്റിലായ ഗുരു മൂർത്തിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നു. തൃശൂർ എ സി പി യുടെ നേതൃത്വത്തിൽ രഹസ്യ കേന്ദ്രത്തിലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.
നവി മുംബൈ മേൽവിലാസമുള്ള തമിഴ്നാട് സ്വദേശി ഗുരുമൂർത്തിയാണ് (27) പാലക്കാട് ഒറ്റപ്പാലം തൃക്കങ്ങോട് നിന്നും പിടിയിലായത്.

തൃശൂർ സിറ്റി പൊലീസാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ രഹസ്യാന്വേഷണ വിവരത്തെത്തുടർന്ന് ഇയാളെ പിടികൂടിയത്.
യുഎപിഎ നിയമപ്രകാരമാണ് ഗുരുമൂർത്തിക്കെതിരെ കേസെടുത്തിരിക്കുന്നത്. രാജ്യത്തിന്റെ ഐക്യത്തെയും പരമാധികാരത്തെയും സമാധാനത്തെയും തകർക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽ ഇയാൾ ഏർപ്പെട്ടതായി പൊലീസ് സംശയിക്കുന്നു.
സമൂഹമാധ്യമങ്ങളിലൂടെയും ടെലഗ്രാം ഗ്രൂപ്പുകളിലൂടെയും ഇയാൾ ലോറൻസ് ബിഷ്ണോയ് സംഘവുമായി സജീവമായി ആശയവിനിമയം നടത്തിയിരുന്നത്.
മുംബൈയിലെ ചില പ്രധാന സ്ഥലങ്ങളുടെ ചിത്രങ്ങൾ ഇയാൾ സംഘത്തിന് കൈമാറിയതായും സംശയമുണ്ട്.

കേരളത്തിലെ താമസം. കഴിഞ്ഞ നാല് മാസമായി ഒറ്റപ്പാലം തൃക്കങ്ങോട്ടെ ഒരു കടയിൽ ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. മണിശ്ശേരിയിലെ ഇയാളുടെ വാടകമുറിയിൽ നടത്തിയ പരിശോധനയിൽ നിർണായക രേഖകളും സമീപത്തെ സിസിടിവി ഹാർഡ് ഡിസ്കുകളും പൊലീസ് കണ്ടെടുത്തിരുന്നു.

ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ ഉടൻ കസ്റ്റഡിയിൽ വാങ്ങിയിരിക്കുയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here