25.8 C
Kollam
Tuesday 22nd September, 2026 | 03:13:33 AM
Home News Breaking News അർജുൻ ആയങ്കിയുടെ സഹോദരൻ അഖിൽ കസ്റ്റഡിയിൽ; പോലീസ് ചോദ്യം ചെയ്യൽ തുടരുന്നു

അർജുൻ ആയങ്കിയുടെ സഹോദരൻ അഖിൽ കസ്റ്റഡിയിൽ; പോലീസ് ചോദ്യം ചെയ്യൽ തുടരുന്നു

തൃശൂർ: പോലീസിനെ കബളിപ്പിച്ച് ഒളിവിൽ കഴിയുന്ന അര്‍ജുന്‍ ആയങ്കിയുടെ സഹോദരൻ അഖിലിനെ തൃശൂരിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്. തൃശൂരിൽ വരെ എത്തിയ വാഹനം മാറി മറ്റൊരു വാഹനത്തിൽ അർജുൻ കടന്നു കളഞ്ഞു. അർജുൻ തൃശൂരിലെത്തിയ കാർ പോലീസ് കസ്റ്റഡിയിലെ ടുത്തു കാറിൽ ഇയാളുടെ ബന്ധുക്കൾ ഉണ്ടായിരുന്നു.
ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിക്കായി തൃശൂർ നഗരത്തിൽ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വ്യാപകമായ പരിശോധനയാണ് പോലീസ് നടത്തുന്നത്.

അർജുൻ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കണ്ണൂർ സ്വദേശികയായ രണ്ട് പേർ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി യിരുന്നു.
ഒളിയിടത്തില്‍ ചെന്ന് പിടികൂടുകയാണ് പൊലീസിന്റെ ലക്ഷ്യം. അര്‍ജുന്‍ ആയങ്കിക്കെതിരെ നിലവില്‍ രണ്ട് കേസുകളാണുള്ളത്. ഇതില്‍ കോതമംഗലത്തെ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചിരുന്നു.