25.8 C
Kollam
Tuesday 22nd September, 2026 | 04:20:31 AM
Home News Breaking News അടിയന്തിര സാഹചര്യമുണ്ടായാൽ അർജുൻ ആയങ്കിയെ വെടിവെയ്ക്കാൻ നിർദ്ദേശം

അടിയന്തിര സാഹചര്യമുണ്ടായാൽ അർജുൻ ആയങ്കിയെ വെടിവെയ്ക്കാൻ നിർദ്ദേശം

തൃശൂർ: പോലീസിനെ കബളിപ്പിച്ച് ഒളിവിൽ കഴിയുന്ന അര്‍ജുന്‍ ആയങ്കിയെ അടിയന്തിര സാഹചര്യമുണ്ടായാൽ വെടിവെച്ച് പിടിക്കാൻ പോലീസിന് നിർദ്ദേശം നൽകി തൃശൂർ സിറ്റി പോലീസ്
കമ്മീഷണർ നകുൽ രാജേദ്ര ദേശ്മുഖ്. അപകടകരമല്ലാത്ത നിലയിൽ വാഹനം കുറുകെയിട്ടും കപിടികൂടാം. തൃശൂരിൽ വരെ എത്തിയ അർജുൻ ആയങ്കിയുടെ വാഹനവും അതിലുണ്ടായിരുന്ന സഹോദരൻ അഖിലിനെയും തൃശൂരിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്. തൃശൂരിൽ വരെ എത്തിയ വാഹനം മാറി മറ്റൊരു വാഹനത്തിൽ അർജുൻ കടന്നു കളഞ്ഞു. അർജുൻ തൃശൂരിലെത്തിയ കാർ പോലീസ് കസ്റ്റഡിയിലെ ടുത്തു കാറിൽ ഇയാളുടെ ബന്ധുക്കൾ ഉണ്ടായിരുന്നു.
ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിക്കായി തൃശൂർ നഗരത്തിൽ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വ്യാപകമായ പരിശോധനയാണ് പോലീസ് നടത്തുന്നത്.
അർജുൻ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കണ്ണൂർ സ്വദേശികയായ രണ്ട് പേർ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി യിരുന്നു.
.