25.8 C
Kollam
Tuesday 22nd September, 2026 | 03:56:21 AM
Home News Breaking News ‘ക്ഷേത്രമൈതാനത്ത് ഞാനിരിക്കുന്നു’; പോസ്റ്റുമായി അർജുൻ ആയങ്കി, കാറിൽ പാലിയേക്കര ടോൾ പ്ലാസ കടക്കുന്ന ദൃശ്യം പുറത്ത്

‘ക്ഷേത്രമൈതാനത്ത് ഞാനിരിക്കുന്നു’; പോസ്റ്റുമായി അർജുൻ ആയങ്കി, കാറിൽ പാലിയേക്കര ടോൾ പ്ലാസ കടക്കുന്ന ദൃശ്യം പുറത്ത്

തൃശ്ശൂർ: വീണ്ടും സമൂ​ഹമാധ്യമത്തിൽ പോസ്റ്റിട്ട് അർജുൻ ആയങ്കി. വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് ഞാനിരിക്കുന്നു എന്നാണ് അർജുൻ ആയങ്കി സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്. അതേ സമയം അർജുൻ ആയങ്കി കാറിൽ പാലിയേക്കര ടോൾ പ്ലാസ കടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സഹോദരൻ അഖിലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. തൃശ്ശൂരിൽ വടക്കുംനാഥ ക്ഷേത്രം മൈതാനത്ത് നിന്നാണ് അഖിലിനെ കസ്റ്റഡിയിലെടുത്തത്. കോതമംഗലം ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തിയ കേസിലാണ് അർജുൻ ആയങ്കിയെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തെരച്ചിൽ നടത്തുന്നത്.

പോലീസിനെ കബളിപ്പിച്ച് ഒളിവിൽ കഴിയുന്ന അര്‍ജുന്‍ ആയങ്കിയെ അടിയന്തിര സാഹചര്യമുണ്ടായാൽ വെടിവെച്ച് പിടിക്കാൻ പോലീസിന് നിർദ്ദേശം നൽകി തൃശൂർ സിറ്റി പോലീസ്
കമ്മീഷണർ നകുൽ രാജേദ്ര ദേശ്മുഖ്. അപകടകരമല്ലാത്ത നിലയിൽ വാഹനം കുറുകെയിട്ടും കപിടികൂടാമെന്നും കമ്മീഷണർ സന്ദേശം നൽകിയിട്ടുണ്ട്.