29.6 C
Kollam
Saturday 12th September, 2026 | 10:34:57 AM
Home News Breaking News തൃശ്ശൂരിലെ ദേശീയപാതയിൽ വീണ്ടും കാല്‍ നടക്കാരന് അപകടമരണം

തൃശ്ശൂരിലെ ദേശീയപാതയിൽ വീണ്ടും കാല്‍ നടക്കാരന് അപകടമരണം

തൃശ്ശൂര്‍. ദേശീയപാതയിൽ വീണ്ടും അപകടമരണം. എടമുട്ടത്ത് ദേശീയപാതയിൽ വാഹനാപകടം മധ്യവയസ്കൻ മരിച്ചു. എടമുട്ടം പയച്ചോട് സ്വദേശി വലയിൽ വീട്ടിൽ ശശി (55) ആണ് മരിച്ചത്

 ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ തൃപ്രയാർ ഭാഗത്തുനിന്ന് വന്നിരുന്ന വാഹനം ശശിയെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ശശിയുടെ ദേഹത്തിലൂടെ വാഹനം കയറിയിറങ്ങിയതിനെ  തുടർന്ന് സംഭവസ്ഥലത്ത് തന്നെ മരിച്ചു

 അപകടത്തിനുശേഷം വാഹനം നിർത്താതെ കടന്നുപോയി

LEAVE A REPLY

Please enter your comment!
Please enter your name here