കരുനാഗപ്പള്ളി. സി ആർ മഹേഷ് എംഎൽഎയുടെ പുതിയ ഓഫീസ് മന്ദിരത്തിന് ചുറ്റും ഏകദേശം 50 ഓളം സെന്റ് വസ്തുവിൽ പച്ചക്കറി കൃഷി ആരംഭിച്ചു.പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം കെസി വേണുഗോപാൽ എംപി നിർവഹിച്ചു. വി ഡി സതീശൻ സർക്കാരിന്റെ സമഗ്ര പച്ചക്കറി കൃഷി വ്യാപന പദ്ധതിയുടെ ഭാഗമായി തരിശായി കിടക്കുന്ന പ്രദേശങ്ങളിലെല്ലാം കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിസി ആർ മഹേഷ് എംഎൽഎ മുൻകൈ എടുത്താണ്കൃഷി ആരംഭിച്ചത്.മുൻ അഗ്രികൾച്ചറൽഅസിസ്റ്റന്റ് ഡയറക്ടറും,ഓണാട്ടുകര വികസന ഏജൻസി സെക്രട്ടറി യുമായ വി ആർ ബിനേ ഷിന്റെ നേതൃത്വത്തിലാണ് പച്ചക്കറി കൃഷി ആരംഭിച്ചത്.
വെണ്ട, വഴുതന, മുളക്, കാബേജ്, തഴവ ചീര, മരച്ചീനി തുടങ്ങിയ വ്യത്യസ്തമായ പച്ചക്കറി ഇനങ്ങളാണ് കൃഷി ചെയ്യുന്നത്,കൂടാതെ കാലാവസ്ഥയ്ക്ക് അനുസരിച്ച് സൂര്യകാന്തി പൂക്കൾ,മറ്റ് പൂക്കളുടെ കൃഷി വ്യാപിക്കുന്നതിനും ഉദ്ദേശിക്കുന്നതായി എംഎൽഎ അറിയിച്ചു. കൃഷിയെ സ്നേഹിക്കുന്ന എൽഎൽബി, എൻജിനീയറിങ്, ഡിഗ്രി ബിരുദം നേടിയവർ ഉൾപ്പെട്ട ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് കൃഷി ആരംഭിച്ചിട്ടുള്ളത്. ഡ്രിപ്പ് ഇരിഗേഷൻ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ പൂർണമായിട്ടും വിനിയോഗിച്ചാണ് കൃഷി വ്യാപിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ സി ആർ മഹേഷ് എംഎൽഎ ജനപ്രതിനിധികൾ, യുഡിഎഫ് നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു


































