ബംഗളൂരു: ഭാര്യയെയും ഭാര്യാകുടുംബത്തിലെ ആറുപേരെയും കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഇന്ദുശേഖറിന് എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തത് 17കാരിയായ മകളെന്ന് സംശയം. കൊലപാതകങ്ങളിലും മൃതദേഹങ്ങൾ നീക്കം ചെയ്യുന്നതിലും പെൺകുട്ടിക്ക് പങ്കുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ബംഗളൂരു പൊലീസ് അറിയിച്ചു. നിലവിൽ പെൺകുട്ടിയെ ചോദ്യം ചെയ്തുവരികയാണ്.
15 മുതൽ 20 ദിവസങ്ങൾക്കിടയിലാണ് ഏഴ് കൊലപാതകങ്ങളും നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. ഏഴ് വയസുകാരൻ ഉൾപ്പെടെ ഭാര്യയുടെ കുടുംബത്തിലെ ഏഴുപേരെയാണ് കാബ് ഡ്രൈവറായ ഇന്ദുശേഖർ കൊലപ്പെടുത്തിയത്. ഭാര്യയുമായുള്ള തർക്കമാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം.
പല കാരണങ്ങൾ പറഞ്ഞ് ബന്ധുക്കളെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം അരക്കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹങ്ങൾ വിവിധ സ്ഥലങ്ങളിലായി ഉപേക്ഷിച്ചു. കൊലപാതകങ്ങളുടെ പിന്നിലെ സാഹചര്യങ്ങളും മകളുടെ പങ്കും സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.



























