Advertisement
പത്തനാപുരം താലൂക്കില്‍ അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ളവര്‍ക്ക് പിഴയോ മറ്റ് ശിക്ഷാനടപടികളോ കൂടാതെ സ്വമേധയാ സറണ്ടര്‍ ചെയ്ത് പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിന് ഡിസംബര്‍ ഒമ്പത് വരെ സാവകാശം അനുവദിച്ചു. 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള വീട്, നാലുചക്ര വാഹനം (ഏക ഉപജീവനമാര്‍ഗമായ ടാക്സി ഒഴികെ), സര്‍ക്കാര്‍/ അര്‍ധ സര്‍ക്കാര്‍/ പൊതുമേഖലാ/സഹകരണ ജീവനക്കാര്‍ (പാര്‍ട്ട് ടൈം/താത്കാലികം ഒഴികെ), സര്‍വീസ് പെന്‍ഷന്‍കാര്‍, 25000 രൂപയില്‍ കൂടുതല്‍ പ്രതിമാസ വരുമാനമുള്ള കുടുംബം, ഒരേക്കറിന് മുകളില്‍ ഭൂമിയുള്ളവര്‍, ആദായ നികുതി ഒടുക്കുന്നവര്‍ തുടങ്ങിയവര്‍ മുന്‍ഗണനാ കാര്‍ഡിന് അര്‍ഹരല്ല. ഫോണ്‍: 0475 2350020.



























