25.6 C
Kollam
Saturday 14th November, 2026 | 10:37:08 AM
Home News Kerala ചാലയിലെ സ്വർണ്ണ മോഷണത്തിൽ പോയത് രണ്ടുകിലോ സ്വർണം; പ്രതികളെ പിടികൂടാനാകാതെ പോലീസ്

ചാലയിലെ സ്വർണ്ണ മോഷണത്തിൽ പോയത് രണ്ടുകിലോ സ്വർണം; പ്രതികളെ പിടികൂടാനാകാതെ പോലീസ്

Advertisement

തിരുവനന്തപുരം ചാലയിലെ സ്വർണ്ണ മോഷണ കേസിൽ 24 മണിക്കൂർ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനാകാതെ പോലീസ്. പ്രതികൾ ഉപയോഗിച്ച വാഹനങ്ങളും, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മോഷണത്തിന് ദിവസങ്ങൾ നീണ്ട തയ്യാറെടുപ്പ് പ്രതികൾ നടത്തിയിട്ടുണ്ട് എന്നാണ് പോലീസിൻ്റെ നിഗമനം. അതേസമയം സ്ഥാപനത്തിലെ സ്വർണ ഇടപാടുകളും, സ്ഥാപന ഉടമയേയും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. മോഷണത്തിൽ സ്ഥാപനത്തിൻ്റെ ഭാഗമായ ചിലർക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിരീക്ഷണം.

തിരുവനന്തപുരം ചാലയിലെ വൈഷ്ണവി ജൂവലറി ഉടമയിൽനിന്നാണ് സ്വർണം അടങ്ങിയ ബാഗ് സംഘം തട്ടിയെടുത്തത്. മഹാരാഷ്ട്ര സ്വദേശിയായ ജൂവലറി ഉടമ കടയടച്ചശേഷം രാത്രി പത്തരയോടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കവർച്ച നടന്നത്. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഇയാളിൽനിന്ന് ബൈക്കിലെത്തിയ സംഘം ബാഗ് പിടിച്ച് പറിക്കുകയായിരുന്നു.

മഹാരാഷ്ട്ര സ്വദേശികളാണ് കടയുടമകൾ. പഴയ സ്വർണം എടുക്കുന്നതാണ് ഇവരുടെ പ്രധാന ഇടപാട്. ഒരാഴ്ചത്തെ സ്വർണം ബാഗിലുണ്ടായിരുന്നുവെന്നാണ് വിവരം. രണ്ട് കിലോ സ്വർണമെന്ന് നഷ്ടമായതെന്നും പോലീസ് പറഞ്ഞു..

LEAVE A REPLY

Please enter your comment!
Please enter your name here