25.6 C
Kollam
Saturday 14th November, 2026 | 10:11:58 AM
Home News Kerala അഭിരാം വധക്കേസ്; പ്രതികളെ വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം

അഭിരാം വധക്കേസ്; പ്രതികളെ വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം

Advertisement

ശ്രീകാര്യം പാങ്ങാപാറ അഭിരാം വധക്കേസിൽ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തേക്കും. പല നിർണായക തെളിവുകളും ലഭിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം ഒന്നാം പ്രതിയെ കസ്റ്റഡിയിൽ എടുത്ത് നടത്തിയ തെളിവെടുപ്പിൽ 17 കാരനായ പ്രതിയുടെ വീട്ടിൽ നിന്ന് സംഭവസമയം പ്രതി ധരിച്ചിരുന്ന വസ്ത്രം കണ്ടെത്തിയിരുന്നു. അതിൽ കൊലപാതകം നടന്ന സ്ഥലത്തെ മണ്ണും ഇലകളും പറ്റിയിരുന്നതിൽ സാമ്പിൾ ശേഖരിച്ച് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൻ്റെ ഫലം അനുകൂലമാണെങ്കിൽ അത് കേസിന് നിർണായക തെളിവാകും. അതേ സമയം നാലാം പ്രതി ഉമറിൻ്റെ പെൺ സുഹൃത്ത് ഐശ്വര്യയെ ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും പോലീസ് ആലോചിക്കുന്നുണ്ട്. കേസിൻ്റെ നിർണായകമായ ഡിജിറ്റൽ തെളിവുകൾ കണ്ടെത്താൻ ഐശ്വര്യയുടെ മൊഴി നിർണായകമാകും . അഭിരാമിൻ്റെ ഫോണും കൊല്ലാൻ ഉപയോഗിച്ച ബെൽറ്റും കണ്ടെത്തുന്നതിൽ പോലീസിന് വെല്ലുവിളിയാകുന്നത് ഒന്നും രണ്ടും പ്രതികളുടെ പരസ്പര വിരുദ്ധമായ മൊഴികളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here