Home News Breaking News കസ്റ്റഡിയിലെ സ്വർണം കവർന്നു; കരിപ്പൂരിൽ മുൻ എസ്എച്ച്ഒ കുടുങ്ങി

കസ്റ്റഡിയിലെ സ്വർണം കവർന്നു; കരിപ്പൂരിൽ മുൻ എസ്എച്ച്ഒ കുടുങ്ങി

Advertisement

മലപ്പുറം:കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന പത്ത് ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കാണാതായസംഭവത്തിൽ കൊണ്ടോട്ടി എഎസ്‌പി മലപ്പുറം എസ്‌പിക്ക് സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. വിവിധ കാലയളവിൽ കളഞ്ഞുകിട്ടിയതും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കണ്ടെത്തി സ്റ്റേഷനിൽ ഏൽപിച്ചതുമായ എട്ട് പവനോളം തൊണ്ടിമുതലാണ് സ്റ്റേഷനിൽ നിന്ന് മോഷണം പോയത്.

ഇത് മുൻ എസ്എച്ച്ഒയാണ് മോഷ്ടിച്ചതെന്നാണ് എഎസ്‌പിയുടെ റിപ്പോർട്ടിൽ പറയുന്നത്. സ്വർണം കൊണ്ടുപോയശേഷം സംഭവം പുറത്തറിഞ്ഞതോടെ തിരികെ വയ്ക്കാനുള്ള ശ്രമം നടത്തിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സ്വർണാഭരണങ്ങൾ സ്റ്റേഷനിൽ നിന്ന് കാണാനില്ലെന്ന് റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്.2025 കാലഘട്ടത്തിൽ തന്നെയാണ് സ്വർണം നഷ്‌ടപ്പെട്ടതെന്ന് വ്യക്തമായിട്ടുണ്ട്. 2018ന് മുമ്പ് നാട്ടുകാർ സ്റ്റേഷനിൽ ഏൽപ്പിച്ച സ്വർണമാല, ബ്രേസ്‌ലറ്റ് എന്നിവയും 2024 ഒക്‌ടോബറിൽ ലഭിച്ച രണ്ട് മാലകൾ, രണ്ട് കമ്മലുകൾ, ഒരു മോതിരം എന്നിവയുമാണ് കാണാതായത്. ഇതിൽ ചിലത് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഉദ്യോഗസ്ഥർക്ക് കളഞ്ഞ് കിട്ടിയതാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here