29.7 C
Kollam
Wednesday 11th November, 2026 | 12:33:51 PM
Home News Kerala ദീപാവലി ആഘോഷം നയിച്ചത് മരണത്തിലേക്ക്; മലവെള്ളപ്പാച്ചിലില്‍ മൂന്ന് മലയാളികളടക്കം എട്ടുപേർക്ക് ദാരുണാന്ത്യം

ദീപാവലി ആഘോഷം നയിച്ചത് മരണത്തിലേക്ക്; മലവെള്ളപ്പാച്ചിലില്‍ മൂന്ന് മലയാളികളടക്കം എട്ടുപേർക്ക് ദാരുണാന്ത്യം

Advertisement

മലേഷ്യയില്‍ ഉരുള്‍പൊട്ടലിനെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ മൂന്ന് മലയാളികളടക്കം എട്ടുപേർക്ക് ദാരുണാന്ത്യം.

എറണാകുളം മണീട് ചീരക്കാട്ടുപാറ കുഞ്ഞൻമലയില്‍ കെ.ബി. അനീഷ് (35), പേരാമ്പ്ര കല്‍പ്പത്തൂർ മമ്മിളിക്കുളം ചുണ്ടക്കാട്ടില്‍ നാരായണന്റെ മകൻ ലിനില്‍ (44), കണ്ണൂർ സ്വദേശിയായ മറ്റൊരാള്‍ എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. ഏഴുവർഷത്തോളമായി മലേഷ്യയില്‍ റവാങ്ങില്‍ ജൻട്രോള്‍ എൻജിയറിങ് കമ്പനിയില്‍ മെഷീൻ ഓപ്പറേറ്ററായി ജോലിചെയ്യുകയായിരുന്നു അനീഷ്. ദീപാവലി ആഘോഷിക്കാനായി സഹപ്രവർത്തകർക്കൊപ്പം റവാങ്ങിലെ തടാകത്തിലെത്തിയതായിരുന്നു. അച്ഛൻ: ചീരക്കാട്ടുപാറ കുഞ്ഞൻമലയില്‍ പരേതനായ ഭാസ്കരൻ. അമ്മ: സുജാത. ഭാര്യ: രേഷ്മ. മകൻ: ഭവേന്ദു. സഹോദരങ്ങള്‍: കെ.ബി. അജുമോൻ, കെ.ബി. അജീഷ്.

അതേസമയം മലേഷ്യയിലെ ന്യൂ സിസ്റ്റം ടെക്നോളജി എസ്.ഡി.എം. ബി.എച്ച്‌.ഡി.യില്‍ പ്രോഗ്രാമറായിരുന്നു ലിനില്‍. ഭാര്യ: ജേഷ്മ മക്കള്‍: വിഷ്ണുവേദ്, അരുണ്‍വേദ്. അമ്മ: രുക്‌മിണി. ‌റവാങ്ങില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ മലയാളി അസോസിയേഷൻ പ്രവർത്തകരുമായി ബന്ധപ്പെട്ട് നാട്ടിലേക്ക്‌ കൊണ്ടുവരാനാണ് ശ്രമം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here