Advertisement
കൊല്ലം: പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞെന്നാരോപിച്ച് കൊല്ലത്ത് തട്ടുകട അടിച്ചുതകർത്തു. പെരുമ്പുഴ ആലുംമൂട് ജങ്ഷനിലെ ടീ മെറ്റ് എന്ന തട്ടുകടയിലാണ് സംഭവം. പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞുപോയെന്ന് പറഞ്ഞുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം.
സംഘം കടയിലെത്തി ബഹളമുണ്ടാക്കുകയും കടയിലെ സാധനങ്ങൾ അടിച്ചുതകർക്കുകയും ചെയ്തു. സംഭവത്തിൽ കടയ്ക്കു നാശനഷ്ടമുണ്ടായി. തട്ടുകടയിലെ ജീവനക്കാർക്കുനേരെയും ആക്രമണമുണ്ടായോ എന്നതടക്കമുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.































ഈ കൊല്ലം കൊല്ലം എന്ന് പറയുന്നത് എന്തിന് കൊല്ലകാർക്ക് മാത്രമേ ഉള്ളോ, ബാക്കി ഉള്ള ജില്ല കാർക്ക് ഇല്ലിയോ