25.8 C
Kollam
Sunday 27th September, 2026 | 06:00:48 AM
Home Lifestyle Culture പ്രവാസി കോൺഗ്രസ് വിന്നേഴ്സ് ഡേയിൽ വിദ്യാർത്ഥികളെയും ജനപ്രതിനിധികളെയും ആദരിച്ചു  

പ്രവാസി കോൺഗ്രസ് വിന്നേഴ്സ് ഡേയിൽ വിദ്യാർത്ഥികളെയും ജനപ്രതിനിധികളെയും ആദരിച്ചു  

തിരുവന്തപുരം: പത്ത് പന്ത്രണ്ട് ക്ലാസുകളിൽ വിജയിച്ച പ്രവാസികളുടെ മക്കളെ ആദരിക്കുന്നതിനായി കേരളാ പ്രവാസി കോൺഗ്രസ് വിന്നേഴ് ഡേ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പത്മാലയം മിനിലാൽ അധ്യക്ഷനായി.
മുൻ ഡി ജി പി ഡോ. അലക്സാണ്ടർ ജേക്കബ് മോട്ടിവേഷൻ ക്ലാസ്സിന് നേതൃത്വം നൽകി.
ലഹരി വിരുദ്ധ സത്യപ്രതിജ്ഞ
കെ പി സി സി വൈസ് പ്രസിഡന്റ് അഡ്വ ടി. ശരത്ചന്ദ്ര പ്രസാദ് ചൊല്ലിക്കൊടുത്തു.
കെ പി സി സി ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ,
പ്രവാസി കോൺഗ്രസ് മുഖ്യ രക്ഷാധികാരി ഐസക് തോമസ്, സംസ്ഥാന പ്രസിഡന്റ് എൽ. വി അജയകുമാർ, ജനറൽ സെക്രട്ടറി ടി .ജെ മാത്യു, ഇ. എം നസീർ, കൈരളി ശ്രീകുമാർ, ദീപാ ഹിജിനസ്സ്, യു .എം കബീർ, കെ .ആർ ഉണ്ണികൃഷ്ണൻ, സജി മണ്ഡലത്തിൽ, എം .എസ് നായർ, ശ്രീകണ്ഠൻ ആറ്റുകാൽ, രമണൻ കരമന, സുനിൽ കുന്നുകുഴി, കെ .കെ ഗോപി,ഡി .എസ് വിജയൻ എന്നിവർ പ്രസംഗിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള എം എൽ എ മാരായ സുധിർ ഷാ പാലോട്, എം ആർ ബൈജു എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.ഈ വർഷത്ത ‘പ്രവാസി രത്ന’ പുരസ്കാരം ഫ്രീഡാ സൈമണും, ‘പ്രവാസി സേവന മഹിമ’ പുരസ്കാരം ഇൻകാസ് യു എ ഈ വൈസ് പ്രസിഡന്റ് ഷാജി ഷംസുദിനും സംസ്ഥാന പ്രസിഡന്റ് എൽ വി അജയകുമാർ സമ്മാനിച്ചു.പ്രവാസി കുടുംബങ്ങളിലെ 350ഓളം വിദ്യാർത്ഥികളും രക്ഷിതാക്കളും അനുമോദന പരിപാടിയിൽ പങ്കെടുത്തു.