29.8 C
Kollam
Thursday 12th November, 2026 | 01:45:08 PM
Home News National രാഷ്ട്രപതിയുടെ അംഗരക്ഷകന് തലയ്ക്ക് വെടിയേറ്റു

രാഷ്ട്രപതിയുടെ അംഗരക്ഷകന് തലയ്ക്ക് വെടിയേറ്റു

Advertisement

ന്യൂഡൽഹി : രാഷ്ട്രപതിയുടെ അംഗരക്ഷക വിഭാഗത്തിലെ സൈനികന് വെടിയേറ്റു. രാഷ്ട്രപതി ഭവനിൽ സേവനമനുഷ്ഠിക്കുന്ന സൗരഭ് തോമറിനാണ് (26) തലയ്ക്ക് വെടിയേറ്റത്. ​ഗുരുതരമായി പരിക്കേറ്റ സൗരഭിനെ മീററ്റിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വെടിയുണ്ട നീക്കം ചെയ്തതായി പൊലീസ് അറിയിച്ചു. 2021ലാണ് സൗരഭ് സൈന്യത്തിൽ ചേർന്നത്.

ഉത്തർപ്രദേശിലെ ബാഗ്പത്തിൽ ദീപാവലി ആഘോഷത്തിനിടെയുണ്ടായ തർക്കത്തെ തുടർന്നായിരുന്നു സംഭവം. ദീപാവലി ആഘോഷിക്കാൻ അവധിയെടുത്ത് നാട്ടിലെത്തിയ സൗരഭ് സഹോദരങ്ങൾക്കൊപ്പം വീടിന് സമീപം പടക്കം പൊട്ടിക്കുകയായിരുന്നു. ഇതിനിടെ അയൽവാസികളായ ധീരജ്, മോനു എന്നിവരുമായി തർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ ധീരജ് നാടൻ തോക്കുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. വെടിയുണ്ട സൗരഭിന്റെ ചെവിക്കുപിന്നിൽ തുളച്ചുകയറി. സംഘർഷത്തിനിടെ സഹോദരൻ വിനീതിനും തലയ്ക്ക് പരിക്കേറ്റു.

സൗരഭിന്റെ പിതാവ് ജനക് രാജിന്റെ പരാതിയിൽ ധീരജിനും മോനുവിനുമെതിരെ പൊലീസ് കേസെടുത്തു. ഒളിവിലുള്ള പ്രതികളെ പിടികൂടാൻ മൂന്ന് പൊലീസ് സംഘങ്ങളെ നിയോഗിച്ചു. കുടുംബങ്ങൾ തമ്മിൽ നേരത്തേ തർക്കമുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here