26.6 C
Kollam
Sunday 27th September, 2026 | 08:05:19 AM
Home News Breaking News ഫോക്സ്വാഗണ്‍ കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങുന്നു

ഫോക്സ്വാഗണ്‍ കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങുന്നു

ബെര്‍ലിന്‍: ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്സ്വാഗണ്‍ കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജര്‍മനിയിലെ ഫാക്ടറികള്‍ പൂട്ടിക്കൊണ്ട് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പുനസംഘനയ്ക്ക് ഒരുങ്ങുകയാണെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏകദേശം ഒരു ലക്ഷത്തോളം ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഒലിവര്‍ ബ്ലൂമിന്റെ നേതൃത്വത്തിലാണ് അഴിച്ചുപണി നടത്തുകയെന്ന് ജര്‍മന്‍ മാധ്യമമായ മാനേജര്‍ മാഗസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ 50,000 ജീവനക്കാരെ വെട്ടിക്കുറയ്ക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു.
ചൈനീസ് കമ്പനികളുമായുള്ള മത്സരം, അമേരിക്കയുടെ ഉയര്‍ന്ന ഇറക്കുമതി തീരുവ, യൂറോപ്പിലെ വാഹന ആവശ്യക്കാരുടെ കുറവ് തുടങ്ങിയവയാണ് തീരുമാനത്തിലെത്താന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. പോര്‍ഷെ, ഔഡി തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ ഉടമകളായ ഫോക്സ്വാഗണ്‍ ഗ്രൂപ്പില്‍ നിലവില്‍ ലോകമെമ്പാടുമായി ഏകദേശം 6,57,000 ജീവനക്കാരുണ്ട്.