Home News Kerala വാഹനത്തിന് പെറ്റി…..വ്യാജ സന്ദേശങ്ങളില്‍ വീഴരുത്!

വാഹനത്തിന് പെറ്റി…..വ്യാജ സന്ദേശങ്ങളില്‍ വീഴരുത്!

തിരുവനന്തപുരം: വാഹനത്തിന് പെറ്റി ചുമത്തിയിട്ടുണ്ടെന്നും അത് ഉടന്‍ അടച്ചില്ലെങ്കില്‍ നിയമനടപടി ഉണ്ടാകുമെന്നും കാണിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരവധിയാളുകള്‍ക്ക് വാട്സ്ആപ്പിലും എസ്എംഎസ് വഴിയും സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. ഔദ്യോഗിക സന്ദേശങ്ങള്‍ക്ക് സമാനമായ രീതിയിലാണ് തട്ടിപ്പുകാര്‍ ലിങ്കുകള്‍ അയക്കുന്നത്. ഇതിനെതിരെ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് കേരള മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കി.
‘എന്നാല്‍ ഇതേ തുടര്‍ന്ന് ‘ഇ-ചല്ലാന്‍ ആരും സ്വയം അടയ്ക്കരുത്’ എന്ന നിര്‍ദ്ദേശം പലയിടങ്ങളില്‍ പ്രചരിക്കുന്നതായി കാണുന്നു. ഇതും തികച്ചും വ്യാജ വാര്‍ത്തയാണ്. ജനങ്ങള്‍ക്ക് ഇടനിലക്കാര്‍ ഇല്ലാതെ തങ്ങളുടെ സേവനങ്ങള്‍ നേരിട്ടും താമസം കൂടാതെയും ചെയ്‌തെടുക്കുന്നതിനാണ് ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ നിലവില്‍ വന്നിരിക്കുന്നത്. ജനങ്ങള്‍ക്ക് തങ്ങളുടെ വാഹനത്തിന് എന്തെങ്കിലും ട്രാഫിക് നിയമലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് സ്വയം പരിശോധിച്ചു ബോധ്യപ്പെടാവുന്നതാണ്. echallan.parivahan.gov.in എന്ന ഔദ്യോഗിക വെബ് സൈറ്റ് വഴിയോ next-gen-mparivahan എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ പരിശോധിച്ചു ഉറപ്പ് വരുത്താവുന്നതാണ്.’ – മോട്ടോര്‍ വാഹന വകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്:

വ്യാജ സന്ദേശങ്ങളില്‍ വീഴരുത്!

നിങ്ങളുടെ വാഹനത്തിന് ട്രാഫിക് നിയമലംഘനത്തിന് പിഴ ചുമത്തിയിട്ടുണ്ടെന്നും അത് ഉടന്‍ അടച്ചില്ലെങ്കില്‍ നിയമനടപടി ഉണ്ടാകുമെന്നും കാണിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരവധിയാളുകള്‍ക്ക് വാട്സ്ആപ്പിലും SMS വഴിയും സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. ഔദ്യോഗിക സന്ദേശങ്ങള്‍ക്ക് സമാനമായ രീതിയിലാണ് തട്ടിപ്പുകാര്‍ ലിങ്കുകള്‍ അയക്കുന്നത്. ഇതിനെതിരെ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

എന്നാല്‍ ഇതേ തുടര്‍ന്ന് ‘ഇ-ചല്ലാന്‍ ആരും സ്വയം അടക്കരുത്’ എന്ന നിര്‍ദ്ദേശം പലയിടങ്ങളില്‍ പ്രചരിക്കുന്നതായി കാണുന്നു. ഇതും തികച്ചും വ്യാജ വാര്‍ത്തയാണ്. ജനങ്ങള്‍ക്ക് ഇടനിലക്കാര്‍ ഇല്ലാതെ തങ്ങളുടെ സേവനങ്ങള്‍ നേരിട്ടും താമസം കൂടാതെയും ചെയ്‌തെടുക്കുന്നതിനാണ് ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ നിലവില്‍ വന്നിരിക്കുന്നത്.

ജനങ്ങള്‍ക്ക് തങ്ങളുടെ വാഹനത്തിന് എന്തെങ്കിലും ട്രാഫിക് നിയമലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് സ്വയം പരിശോധിച്ചു ബോധ്യപ്പെടാവുന്നതാണ്. echallan.parivahan.gov.in എന്ന ഔദ്യോഗിക വെബ് സൈറ്റ് വഴിയോ next-gen-mparivahan എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ പരിശോധിച്ചു ഉറപ്പ് വരുത്താവുന്നതാണ്.

തങ്ങളുടെ വാഹനത്തിന് ചലാനുകള്‍ ഉണ്ടെന്നു കാണിച്ചു വാട്‌സാപ്പിലോ എസ്എംഎസ് ആയോ സന്ദേശങ്ങള്‍ ലഭിച്ചാല്‍ അത് പരിശോധിച്ച് ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ ഔദ്യോഗിക സൈറ്റില്‍ കയറി വാഹന നമ്പര്‍ നല്‍കി പരിശോധിക്കുന്നതാണ് , ഉണ്ടെങ്കില്‍ അത് ആ ഔദ്യോഗിക സൈറ്റിലൂടെ തന്നെ ഓണ്‍ലൈന്‍ ആയി ഒടുക്കുന്നതിനുള്ള സൗകര്യവും നിലവിലുണ്ട്. ആയതുകൊണ്ട് മെസ്സേജിലുള്ള ലിങ്കുകള്‍ ഇതിനായി ഉപയോഗിക്കാതിരിക്കുക. സ്വന്തമായി പരിശോധിച്ച് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.

ജനങ്ങളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുകയാണ് ഓണ്‍ലൈനിലൂടെ പല തട്ടിപ്പ് സംഘങ്ങളും ചെയ്തു വരുന്നത്. എന്നാല്‍ ഈ തട്ടിപ്പ് സംഘങ്ങളെ കാണിച്ച് സര്‍ക്കാറിന്റെ ഓണ്‍ലൈന്‍ സേവനങ്ങളെ നിരുത്സാഹപ്പെടുത്താന്‍ ചില തല്‍പരകക്ഷികളും ശ്രമം നടത്തുന്നതായി കാണുന്നു. ജനങ്ങള്‍ ബോധവാന്മാരാകുക എന്നത് തന്നെയാണ് ഇതിനൊരു പരിഹാരം.