കോഴിക്കോട്: രാവിലെ കുത്തനെ ഇടിഞ്ഞ സ്വർണവില ഉച്ചക്ക് ശേഷം വീണ്ടും കുറഞ്ഞു. പവന് 2640 രൂപയാണ് ഇന്ന് രണ്ടുതവണയായി കുറഞ്ഞത്. ഇതോടെ ഒരു പവന് 1,09,320 രൂപയായി. രാവിലെ ഒറ്റയടിക്ക് 1840 രൂപയും ഉച്ചക്ക് ശേഷം 800 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് രാവിലെ 230 രൂപയും ഉച്ചക്ക് ശേഷം 100 രൂപയും കുറഞ്ഞ് 13,665 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ശനിയാഴ്ച ഗ്രാമിന് 13,995 രൂപയിലും പവന് 1,11,960 രൂപയിലുമാണ് വ്യാപാരം നടന്നിരുന്നത്.



























