28.6 C
Kollam
Saturday 3rd October, 2026 | 07:05:35 PM
Home News Breaking News ആർ ശ്രീലേഖ കോൺഗ്രസിലേക്ക്?

ആർ ശ്രീലേഖ കോൺഗ്രസിലേക്ക്?

Advertisement

തിരുവനന്തപുരം. ആർ ശ്രീലേഖ കോൺഗ്രസിലേക്ക് പോകുമെന്ന വ്യക്തമായ സൂചനകള്‍ ,ചര്‍ച്ചകൾ നടന്നതായി സൂചനയുണ്ട്. പിന്നിൽ BJP യിൽ നിന്നും കോൺഗ്രസിലേക്ക് എത്തിയവർ. ലക്ഷ്യം വനിതാ കമ്മീഷൻ സംസ്ഥാന അധ്യക്ഷ പദവി?

കൗണ്‍സിലര്‍ സ്ഥാനം രാജിവെയ്ക്കുന്നതായി കാണിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി വി രാജേഷിന് ആര്‍ ശ്രീലേഖ കത്ത് നല്‍കിയിട്ടുണ്ട്. ഭരണത്തില്‍ വന്നാല്‍ കോര്‍പ്പറേഷന്‍ മേയര്‍ ആക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് ആര്‍ ശ്രീലേഖയെ അന്ന് മത്സരിപ്പിച്ചത് എന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഭരണം കിട്ടിയപ്പോള്‍ വിവി രാജേഷിനെയാണ് ബിജെപി നേതൃത്വം മേയര്‍ ആക്കിയത്. ഇതിലുള്ള അതൃപ്തി തുടക്കത്തില്‍ തന്നെ ശ്രീലേഖ പ്രകടിപ്പിച്ചിരുന്നു.

വിവി രാജേഷ് മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ചടങ്ങ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ അവര്‍ കൗണ്‍സില്‍ ഹാളില്‍ നിന്ന് ഇറങ്ങിപ്പോയത് വലിയ വാര്‍ത്തയായിരുന്നു. പല വിഷയങ്ങളിലും ബിജെപി സംസ്ഥാന, ജില്ലാ നേതൃത്വവുമായി ശ്രീലേഖയ്ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. ഭിന്നതകള്‍ക്കിടയിലും കൗണ്‍സില്‍ യോഗങ്ങളില്‍ ഇവര്‍ പങ്കെടുക്കാറുണ്ടായിരുന്നു. ഇപ്പോള്‍ നേതൃത്വത്തെ ഒന്നടങ്കം ഞെട്ടിച്ച് കൊണ്ടാണ് ശ്രീലേഖയുടെ രാജി.

രാജി അംഗീകരിക്കപ്പെട്ടാല്‍ തിരുവനന്തപുരം കോർപറേഷനിൽ പ്രതിസന്ധി ഉറപ്പാണ്. ബിജെപി ഭൂരിപക്ഷം കുറഞ്ഞു 49 ആയി. LDF 29, UDF 20, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് സീറ്റുനില. നിലവിൽ സ്വതന്ത്രന്റെ പിന്തുണ BJP ക്ക് ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here