27.7 C
Kollam
Saturday 19th September, 2026 | 10:46:21 PM
Home News Kerala 108 ആംബുലൻസ് തടഞ്ഞുനിർത്തി മെയിൽ നഴ്സിനെ ആക്രമിച്ചതായി പരാതി

108 ആംബുലൻസ് തടഞ്ഞുനിർത്തി മെയിൽ നഴ്സിനെ ആക്രമിച്ചതായി പരാതി

വർക്കല.108 ആംബുലൻസ് തടഞ്ഞുനിർത്തി മെയിൽ നഴ്സിനെ ആക്രമിച്ചതായി പരാതി.കല്ലമ്പലം ഇടവൂർക്കോണം ബി.എസ്. മൻസിലിൽ ഷാനവാസാണ് പരാതിക്കാരൻ. രോഗിയെ ആശുപത്രിയിൽ എത്തിച്ച ശേഷം മടങ്ങുമ്പോഴാണ് സംഭവം

വാഹനം തടഞ്ഞു നിർത്തി സംഘം അക്രമിക്കുകയായിരുന്നു.ഡ്യൂട്ടിയിലാണെന്നും അകാരണമായാണ് ആക്രമിക്കുന്നതെന്നും പറഞ്ഞിട്ടും ആക്രമണം നടത്തി. ഇതു സംബന്ധിച്ച വിഡിയോ സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നുണ്ട്.

സംഭവത്തിൽ വർക്കല പോലീസ് കേസെടുത്തു .