27.5 C
Kollam
Saturday 7th November, 2026 | 08:49:05 PM
Home News Local ഐ.ഒ.സി പ്ലാന്റിലെ സംരക്ഷിത മേഖലയില്‍ കാര്‍ ഇടിച്ചുകയറ്റി; രണ്ടുപേര്‍ അറസ്റ്റില്‍

ഐ.ഒ.സി പ്ലാന്റിലെ സംരക്ഷിത മേഖലയില്‍ കാര്‍ ഇടിച്ചുകയറ്റി; രണ്ടുപേര്‍ അറസ്റ്റില്‍

Advertisement

പാരിപ്പള്ളി: ഐഒസി പ്ലാന്റിലെ സംരക്ഷിത പാര്‍ക്കിംഗ് ഏരിയയിലേക്ക് കാര്‍ ഇടിച്ചുകയറ്റി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും സുരക്ഷാ ജീവനക്കാരെ മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേരെ പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. പരവൂര്‍ കൂനയില്‍ പുലിക്കുളത്ത് കിഴക്കതില്‍ വീട്ടില്‍ ഷിനു രാജ് (28), പൂതക്കുളം ഈഴംവിള കല്ലുവിള വീട്ടില്‍ ജയന്‍ (47) എന്നിവരാണ് പിടിയിലായത്.
വെള്ളിയാഴ്ച രാത്രി 7.20-ഓടെയായിരുന്നു സംഭവം. കാറിലെത്തിയ പ്രതികള്‍ പ്ലാന്റിലെ സംരക്ഷിത പാര്‍ക്കിംഗ് മേഖലയിലേക്ക് വാഹനം ഇടിച്ചുകയറ്റി. അവിടെ പാര്‍ക്ക് ചെയ്തിരുന്ന നിരവധി ട്രക്കുകള്‍ക്ക് ഏകദേശം 25,000 രൂപയുടെ നാശനഷ്ടമുണ്ടാക്കി. സുരക്ഷാ ജീവനക്കാരെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തു.
ഗ്യാസ് നിറച്ച ട്രക്ക് പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന സമയത്തായിരുന്നു കാര്‍ ഇടിച്ചുകയറ്റിയത്. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. സംഭവസ്ഥലത്തുനിന്ന് പ്രതികളെ കസ്റ്റഡിയിലെടുത്ത പോലീസ്, പിഡിപിപി ആക്ട് ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here