31.2 C
Kollam
Tuesday 10th November, 2026 | 02:03:08 PM
Home News Kerala 17കാരെക്കൊണ്ട് ബന്ധുവീട്ടിൽ മോഷണം; 24 പവനും അഞ്ചുലക്ഷവും കവർന്നു; നാലുപേർ പിടിയിൽ

17കാരെക്കൊണ്ട് ബന്ധുവീട്ടിൽ മോഷണം; 24 പവനും അഞ്ചുലക്ഷവും കവർന്നു; നാലുപേർ പിടിയിൽ

Advertisement

മലപ്പുറം: തിരൂരങ്ങാടിയിൽ 24 പവൻ സ്വർണവും അഞ്ചുലക്ഷം രൂപയും കവർന്ന കേസിൽ നാലുപേർ പിടിയിൽ. പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളും പിടിയിലായവരിൽ ഉൾപ്പെടുന്നു. 17കാരനെ ഉപയോഗിച്ചാണ് മോഷണം ആസൂത്രണം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ അടുത്ത ബന്ധുവിന്റെ തിരൂരങ്ങാടി കോഴിച്ചെനയിലെ വീട്ടിലായിരുന്നു കവർച്ച.
ആദ്യം 17കാരൻ സ്വന്തം ആവശ്യത്തിനായി കുറച്ച് സ്വർണം മോഷ്ടിച്ചു. പിന്നീട് വിൽപ്പനയ്ക്കായി ചക്കരമൂല സ്വദേശികളായ യുവാക്കളെ ഏൽപ്പിച്ചു. സംഭവത്തിൽ കേസും കുരുക്കും ഉണ്ടായതോടെ ഇതിൽനിന്ന് രക്ഷപ്പെടാൻ കൂടുതൽ പണം വേണമെന്ന് യുവാക്കൾ ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് മറ്റൊരു 17കാരന്റെ സഹായത്തോടെ ബന്ധുവീട്ടിൽ വീണ്ടും മോഷണം നടത്തിയത്. ചക്കരമൂല സ്വദേശി ഷുഹൈദ് (25), എ.ആർ. നഗർ സ്വദേശി ഉബൈദ് എന്നിവരാണ് അറസ്റ്റിലായത്. രണ്ട് 17കാരെയും പൊലീസ് പിടികൂടി. ഇവരെ ജാമ്യത്തിൽ വിട്ടയച്ചു. ഷുഹൈദിനെതിരെ വധശ്രമം, ആയുധം ഉപയോഗിച്ച് ആക്രമിക്കൽ തുടങ്ങിയ കേസുകളുണ്ട്. ഉബൈദിനെതിരെയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസുണ്ടെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here