31.2 C
Kollam
Tuesday 10th November, 2026 | 01:55:21 PM
Home News Kerala ശബരിമല അരവണ നിർമാണം; മിൽമയിൽ നിന്ന് നേരിട്ട് 10,000 ലിറ്റർ നെയ്യ് വാങ്ങാൻ നീക്കം

ശബരിമല അരവണ നിർമാണം; മിൽമയിൽ നിന്ന് നേരിട്ട് 10,000 ലിറ്റർ നെയ്യ് വാങ്ങാൻ നീക്കം

Advertisement

ശബരിമല അരവണ നിർമാണം അടിയന്തര നടപടിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. മിൽമയിൽ നിന്ന് നേരിട്ട് 10,000 ലിറ്റർ നെയ്യ് വാങ്ങാൻ ബോർഡ് തീരുമാനിച്ചു. മുൻപ് വിളിച്ച റീ-ടെൻഡറിൽ യോഗ്യരായ വിതരണക്കാർ ഇല്ലാത്ത സാഹചര്യത്തിലാണ് ടെൻഡറില്ലാതെ മിൽമയെ സമീപിക്കുന്നത്.

അടിയന്തര സാഹചര്യം കണക്കിലെടുത്ത് ടെൻഡർ നടപടികളില്ലാതെ മിൽമയിൽ നിന്ന് 10,000 ലിറ്റർ നെയ്യ് ശേഖരിക്കാനാണ് ദേവസ്വം ബോർഡിന്റെ നീക്കം. ഇതിനായി മിൽമ മാർക്കറ്റിംഗ് ഹെഡുമായി യൂണിയൻ പ്രതിനിധികൾ ചർച്ച നടത്തി. ഗുണനിലവാരമുള്ള നെയ്യ് ഉറപ്പാക്കാൻ മിൽമയുടെ ഉൽപ്പന്നങ്ങൾക്ക് സാധിക്കുമെന്നാണ് ദേവസ്വം ബോർഡ് വിലയിരുത്തൽ.ടെൻഡറില്ലാതെ നെയ്യ് വാങ്ങുന്നതിലെ നിയമതടസ്സങ്ങൾ ഒഴിവാക്കാൻ ദേവസ്വം ബോർഡ് നിയമ ഉപദേശം തേടിയിട്ടുണ്ട്. മുൻപ് നെയ്യ് വിതരണത്തിനായി റീ-ടെൻഡർ വിളിച്ചെങ്കിലും യോഗ്യരായ വിതരണക്കാർ ആരും എത്താതിരുന്നതാണ് പ്രതിസന്ധിക്ക കാരണം. പത്തനംതിട്ട ഡയറിയിൽ നിന്നുള്ള നെയ്യ് തൽക്കാലം സ്വീകരിക്കേണ്ടെന്നാണ് തീരുമാനം. അതേസമയം, പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് എത്തിക്കുന്ന നെയ്യ്ക്ക് പൂർണ്ണ പോലീസ് സുരക്ഷ ഉറപ്പാക്കണം എന്ന് തിരുവനന്തപുരം മേഖല യൂണിയൻ ദേവസ്വം ബോർഡിനെ അറിയിച്ചിട്ടുണ്ട്. ശബരിമലയിലെ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ ഉൾപ്പെടെ നടക്കുന്നതിനിടയിലാണ് വീണ്ടും മിൽമയെ തന്നെ മെയ് വാങ്ങാനായി ദേവസ്വം ബോർഡ് സമീപിക്കുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here