31 C
Kollam
Tuesday 10th November, 2026 | 12:21:54 PM
Home News Breaking News മഴയിൽ മുങ്ങി മൂന്നാം ഏകദിനവും; ഇന്ത്യ–ന്യൂസിലൻഡ് മത്സരം ഉപേക്ഷിച്ചു

മഴയിൽ മുങ്ങി മൂന്നാം ഏകദിനവും; ഇന്ത്യ–ന്യൂസിലൻഡ് മത്സരം ഉപേക്ഷിച്ചു

Advertisement


ഹാമിൽട്ടൺ: ഇന്ത്യ–ന്യൂസിലൻഡ് മൂന്നാം ഏകദിനം മഴയെ തുടർന്ന് ഉപേക്ഷിച്ചു. കനത്ത മഴ തുടരുന്നതിനാൽ മത്സരം പുനരാരംഭിക്കാനാകില്ലെന്ന് വ്യക്തമായതോടെയാണ് അധികൃതർ കളി ഉപേക്ഷിച്ചത്.
മത്സരം ഉപേക്ഷിച്ചതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2–0ന് മുന്നിൽ തുടരുകയാണ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ചാൽ ഇന്ത്യക്ക് പരമ്പര തൂത്തുവാരാം. നാലും അഞ്ചും ഏകദിനങ്ങൾക്കായി ഇരു ടീമുകളും ഇനി മൗണ്ട് മൗൻഗനൂയിയിലേക്ക് തിരിക്കും.
അതേസമയം, മത്സരത്തിന്റെ ഉപേക്ഷിക്കലോടെ സ്വന്തം മണ്ണിൽ തുടർച്ചയായി 11 ദ്വിരാഷ്ട്ര ഏകദിന പരമ്പരകൾ വിജയിച്ച ന്യൂസിലൻഡിന്റെ റെക്കോഡ് കുതിപ്പിനും തിരിച്ചടിയായി. സ്വന്തം നാട്ടിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ദ്വിരാഷ്ട്ര ഏകദിന പരമ്പരകൾ നേടിയ ടീമുകളുടെ പട്ടികയിൽ ന്യൂസിലൻഡ് രണ്ടാമതാണ്. 2002 മുതൽ 2007 വരെ തുടർച്ചയായി 17 പരമ്പരകൾ നേടിയ ദക്ഷിണാഫ്രിക്കയാണ് ഒന്നാമത്. നേരത്തേ ഇന്ത്യ എ–ന്യൂസിലൻഡ് എ മത്സരവും മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. ന്യൂസിലൻഡിന്റെ വിവിധ ഭാഗങ്ങളിൽ മഴ ക്രിക്കറ്റ് മത്സരങ്ങൾക്ക് തടസ്സമാകുകയാണ്. ശേഷിക്കുന്ന മത്സരങ്ങളെങ്കിലും മഴയുടെ ഭീഷണിയില്ലാതെ നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇരു ടീമുകളും.

LEAVE A REPLY

Please enter your comment!
Please enter your name here