Advertisement
കൊച്ചി നഗരത്തിൽ വീണ്ടും പൊലീസിന് നേരെ ആക്രമണം. നോർത്ത് പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ അജിത് പോളിന്റെ കൈ അക്രമി കടിച്ച് മുറിച്ചു. കൊല്ലം ശാസ്താംകോട്ട സ്വദേശി മുഹമ്മദ് ഇക്ബാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. നോർത്ത് പാലത്തിന് സമീപത്ത് നിന്നാണ് ഇക്ബാലിനെ പൊലീസ് പിടികൂടിയത്. ലഹരി ഉപയോഗിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്ന പ്രതിയെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു പൊലീസിന് നേരെ ആക്രമണം. ആശുപത്രിയിലും പൊലീസ് സ്റ്റേഷനിലും ഇക്ബാലിന്റെ പരാക്രമം തുടർന്നു. പരുക്കേറ്റ പൊലീസുകാരൻ ചികിത്സ തേടി. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊലീസിനെ ആക്രമിച്ചതിനും ഇക്ബാലിനെതിരെ കേസെടുത്തു.




























