31.2 C
Kollam
Tuesday 10th November, 2026 | 01:57:41 PM
Home News Kerala കണ്ണൂർ കോർപ്പറേഷനിൽ യുഡിഎഫ് ഭരണസമിതിക്ക് മുന്നറിയിപ്പുമായി മുസ്ലിം ലീഗ്

കണ്ണൂർ കോർപ്പറേഷനിൽ യുഡിഎഫ് ഭരണസമിതിക്ക് മുന്നറിയിപ്പുമായി മുസ്ലിം ലീഗ്

Advertisement

കണ്ണൂർ കോർപ്പറേഷനിൽ യുഡിഎഫ് ഭരണസമിതിക്ക് മുന്നറിയിപ്പുമായി മുസ്ലിം ലീഗ്. വഴിയോര കച്ചവടക്കാർക്കെതിരായ നടപടിയിൽ എതിർപ്പ് പരസ്യമാക്കി ലീഗ് ജില്ലാ പ്രസിഡന്റ് കരീം ചേലേരി. കോർപ്പറേഷനിൽ ചർച്ച നടന്നെങ്കിലും മുന്നണി ചർച്ച ഉണ്ടായില്ലെന്നും വിമർശനം. ഭരണപരമായ തീരുമാനങ്ങളിൽ കൂടിയാലോചനയില്ലെന്ന പരാതിയും ശക്തം.

ഭരണം യുഡിഎഫിന്… പക്ഷേ തീരുമാനങ്ങളിൽ ലീഗിന് പങ്കാളിത്തമില്ല! കണ്ണൂർ കോർപ്പറേഷനിലെ ഭരണകാര്യങ്ങളിൽ മുസ്ലിം ലീഗിന്റെ അതൃപ്തി പരസ്യമാകുന്നു. പ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ മുന്നണി മര്യാദ പാലിക്കപ്പെടുന്നില്ലെന്നാണ് പരാതി.
വഴിയോര കച്ചവടക്കാർക്കെതിരായ നടപടിയിലും ലീഗിന് വിയോജിപ്പ്. സാധാരണക്കാരുടെ ഉപജീവനം തടസ്സപ്പെടുത്തുന്ന നടപടികൾ അംഗീകരിക്കില്ലെന്ന് ജില്ലാ പ്രസിഡന്റ് കരീം ചേലേരി. നടപടികളുമായി മുന്നോട്ടുപോകണമെങ്കിൽ സർവകക്ഷി യോഗം വിളിക്കണമെന്നും ആവശ്യം.

അതേസമയം, വഴിയോരങ്ങളിലെ അനധികൃത ബങ്കുകൾക്കും ശുചിത്വമില്ലാതെ നടത്തുന്ന കച്ചവടങ്ങൾക്കുമെതിരെ നടപടി വേണമെന്നും കരീം ചേലേരി ആവശ്യപ്പെടുന്നുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here