ഇടുക്കി. പീരുമേട് ഇരട്ടക്കൊലയ്ക്ക് കാരണം പ്രതി പ്രിൻസിൻ്റെ സംശയരോഗമെന്ന് പോലീസ്. വിദേശത്തായിരുന്ന ഭാര്യ പ്രിയങ്കയെ തിരിച്ചു വിളിച്ചതും ഈ സംശയം കൊണ്ടാണ്. മൂന്ന് മാസം മുൻപ് നാട്ടിലെത്തിയിട്ടും നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കിയതിനെ തുടർന്നാണ് പ്രിയങ്ക സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയത്.
ഇന്നലെ പ്രിൻസിൻ്റെ അറസ്റ്റ് രേഖപെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കൊലപാതകത്തിനുപയോഗിച്ച കത്തിയടക്കമുള്ളവ കണ്ടെത്തിയതിനാൽ ഉടനെ പ്രതിയുമായി തെളിവെടുപ്പുണ്ടാകില്ല. ബുധനാഴ്ച രാത്രിയാണ് പ്രിൻസിൻ്റെ ഭാര്യ പ്രിയങ്കയെയും ഭാര്യാ മാതാവ് നേസത്തെയും കുത്തിക്കൊന്നത്. അക്രമം തടയാൻ ചെന്ന ഭാര്യാ പിതാവ് ഇസ്രവേൽ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.




























