കുട്ടനാട്\മലരിക്കല്‍. പാടം ഒരുക്കി കഴിഞ്ഞിട്ടും കൃഷിചെയ്യാൻ നെൽവിത്ത് ലഭിക്കാത്തതിന്റെ ദുരിതത്തില്‍ കുട്ടനാട്ടിലേയും കോട്ടയത്തേയും കര്‍ഷകര്‍. കുട്ടനാട്ടിലെ കർഷകർ.ഉഴുതുമെതിച്ചു വെള്ളം കയറ്റിയും ഇട്ടിരിക്കുന്ന നെൽപ്പാടങ്ങളിലേക്ക് വിത്ത് എത്താൻ ഇനിയും താമസിച്ചാൽ അത് കർഷകരുടെ ജീവിതത്തെ പോലും പ്രതികൂലമായി ബാധിക്കും.വിതയ്ക്കുന്നത് ഒരു ദിവസം താമസിച്ചാൽ വിളവിനെയും,വേനൽ മഴയെയും,ഉപ്പുവെള്ളത്തെയും പേടിക്കേണ്ട അവസ്ഥയാകും കുട്ടനാട്ടിലെ കർഷകർക്ക് പുഞ്ച കൃഷിയിൽ ഉണ്ടാവുക
വിതയ്ക്കുന്നതും കൊയ്യുന്നതും ഒന്നും സമയത്തിന് നടന്നില്ലെങ്കിലും ഇതൊക്കെ നോക്കി നടത്താനുള്ള ഉദ്യോഗസ്ഥർക്ക് കൃത്യമായി ശമ്പളം കിട്ടും. മഴയും വെയിലും സഹിച്ച പാടത്തിറങ്ങുന്ന കർഷകന്റെ ബുദ്ധിമുട്ട് ഈ സർക്കാർ ഉദ്യോഗസ്ഥർക്ക് അറിയുകയും വേണ്ട.ഒരു ദിവസം വിതയ്ക്കാൻ താമസിച്ചാൽ എന്ത് സംഭവിക്കാനാണ് എന്ന് ചോദിക്കുന്ന ഉദ്യോഗസ്ഥർക്ക് ഉത്തരം നൽകുകയാണ്
കൃഷിക്ക് വിത്ത് ലഭിക്കാത്ത പ്രശ്നം നിലനിൽക്കുന്നുണ്ട് എന്നും അത് മന്ത്രിയുടെ അടക്കം ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട് എന്നുമാണ് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ പറഞ്ഞത്. മന്ത്രി നേരിട്ട് ഇടപെട്ട് കർണാടകയിൽ നിന്ന് വിത്ത് എത്തിച്ചു . പക്ഷേ കുട്ടനാട്ടിലെ ആവശ്യത്തിന് തികയുന്ന അളവ് വിത്ത് എത്തിയിട്ടില്ല. കർഷകർ പുറത്തുനിന്ന് പണം കൊടുത്തു വിത്തു വാങ്ങിയാൽ ആ പണം തിരികെ ലഭിക്കാൻ താൻ ഉറപ്പു നൽകുമെന്നും എംഎൽഎ പറയുന്നു
കേരളത്തിൻറെ നെല്ലറകളിൽ ഒന്നാണെങ്കിലും കുട്ടനാട്ടിൽ സ്വന്തമായി നെല്ല് വിത്ത് ഉത്പാദന കേന്ദ്രം ഇല്ല. പേരിന് ഒരെണ്ണം വീയപുരത്ത് ഉണ്ട് എങ്കിലും അവിടെ ആവശ്യത്തിനു സൗകര്യവുമില്ല.പാലക്കാട് ഉള്ള സീഡ് ഫാമിൽ ഉദ്യോഗസ്ഥർ വരുത്തിയ വീഴ്ചയാണ് ഇത്തവണ കുട്ടനാട്ടിലെ പുഞ്ച കൃഷിക്ക് തിരിച്ചടിയായത്.നിസ്സാരമായ ഒരു പ്രശ്നം പരിഹരിക്കാൻ പോലും സാധിക്കാത്തവരാണോ ഇത്തരം സ്ഥലങ്ങളിൽ ഇരിക്കുന്നത് എന്നാണ് കർഷകർ ചോദിക്കുന്നത്.
കോട്ടയത്ത് നിലം ഉഴുത് ആയിരകണക്കിന് കർഷകരാണ് നെൽവിത്തിനായി കാത്തിരിക്കുന്നത്. തുക അടച്ചു പലതവണ കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. നെൽവയലുകളിൽ കള മുളച്ചതോടെ വിത്തിറക്കുന്നതിന് മുമ്പ് ഇനിയും പണം മുടക്കേണ്ട അവസ്ഥയാണ് കർഷകർക്ക്.
ആയിരകണക്കിന് കർഷകർക്ക് വിത്ത് കിട്ടിയില്ല. നിലംഉഴുത് കാത്തിരിപ്പ് തുടരുന്നു അതിനിടെ കളകയറുകയാണ് നെല്പാടങ്ങൾ കൃഷി വകുപ്പ് മറുപടി നൽകുന്നില്ലെന്ന് പരാതി. വിത്തിറക്കാൻ കൂടുതൽ ചിലവ് ആണ് ഇത്തവണ ഈ പോക്ക് പോയാൽ വൻ നഷ്ടമെന്ന് ആശങ്ക പരക്കുകയാണ്.



























