സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 13,070 രൂപയും പവന് 1,04,560 രൂപയുമായി വില ഉയർന്നു.
വെള്ളി വില ഗ്രാമിന് 20 രൂപയും 10 ഗ്രാമിന് 2,200 രൂപയുമെന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങൾക്കനുസരിച്ചാണ് രാജ്യത്ത് സ്വർണവിലയിൽ വ്യതിയാനമുണ്ടാകുന്നത്. ക്രൂഡ് ഓയിൽ വില, ഡോളറിനെതിരായ രൂപയുടെ വിനിമയനിരക്ക്, ഇറക്കുമതി തീരുവ തുടങ്ങിയ ഘടകങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.



























