28.7 C
Kollam
Wednesday 28th October, 2026 | 10:01:31 PM
Home News Breaking News കേരളപ്പിറവി ദിനത്തിൽ മുതിർന്ന പൗരന്മാർക്ക് സപ്ലൈകോയുടെ സമ്മാനം; ശബരി വെളിച്ചെണ്ണ ലിറ്ററിന് 229 രൂപ

കേരളപ്പിറവി ദിനത്തിൽ മുതിർന്ന പൗരന്മാർക്ക് സപ്ലൈകോയുടെ സമ്മാനം; ശബരി വെളിച്ചെണ്ണ ലിറ്ററിന് 229 രൂപ

Advertisement


തിരുവനന്തപുരം: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മുതിർന്ന പൗരന്മാർക്ക് പ്രത്യേക ഇളവുകളുമായി സപ്ലൈകോ. കേരളത്തിന് 70 വയസ്സ് തികയുന്ന നവംബർ ഒന്നുമുതൽ 70 വയസ്സും അതിനു മുകളിലും പ്രായമുള്ളവർക്ക് ശബരി വെളിച്ചെണ്ണ ലിറ്ററിന് 229 രൂപയ്ക്ക് ലഭിക്കും.
ആയിരം രൂപയ്ക്കു മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന മുതിർന്ന പൗരന്മാർക്കാണ് ശബരി വെളിച്ചെണ്ണയുടെ പരമാവധി ചില്ലറ വിൽപ്പന വിലയിൽനിന്ന് 70 രൂപ ഇളവ് ലഭിക്കുക. കേരളത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും സാക്ഷികളായ മുതിർന്ന തലമുറയോടുള്ള ആദരസൂചകമായി നവംബർ ഒന്നു മുതൽ ഏഴു വരെയാണ് ഈ ഓഫർ.

LEAVE A REPLY

Please enter your comment!
Please enter your name here