26 C
Kollam
Friday 27th November, 2026 | 07:55:56 AM
Home News Breaking News ആവശ്യ ഘട്ടങ്ങളിൽ വീടുകൾക്ക് ഉള്ളിൽ തുടരണം, ഇന്ത്യക്കാർക്ക് മുന്നറിയിപ്പുകൾ ആവർത്തിച്ച് സൗദി ഇന്ത്യൻ എംബസി

ആവശ്യ ഘട്ടങ്ങളിൽ വീടുകൾക്ക് ഉള്ളിൽ തുടരണം, ഇന്ത്യക്കാർക്ക് മുന്നറിയിപ്പുകൾ ആവർത്തിച്ച് സൗദി ഇന്ത്യൻ എംബസി

Advertisement

റിയാദ്: ഇന്ത്യക്കാർക്ക് മുന്നറിയിപ്പുകൾ ആവർത്തിച്ച് സൗദി ഇന്ത്യൻ എംബസി. ജാഗ്രത പാലിക്കണം.ആവശ്യ ഘട്ടങ്ങളിൽ വീടുകൾക്ക് ഉള്ളിൽ തുടരണമെന്നാണ് മുന്നറിയിപ്പ്. സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

Also Read: വസ്ത്രവ്യാപാര സ്ഥാപനത്തിൽ കയറി ജീവനക്കാരിയെ കുത്തിക്കൊന്നു; മുൻ ജീവനക്കാരൻ പിടിയിൽ

പാസഞ്ചർ ടെർമിനൽ നാലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇക്കാര്യം സൗദി അറേബ്യൻ സേന സ്ഥിരീകരിച്ചു. ഒരു മിസൈൽ തകർത്തു എന്നും തീപ്പിടുത്തം അണച്ചു എന്നും സൗദി സേന അറിയിച്ചു. ഇന്നലത്തെ ആക്രമണത്തിന് പിന്നാലെ വീണ്ടും ആക്രമണം ഉണ്ടാകുമെന്ന് നേരത്തെ ഹൂത്തികൾ ഭീഷണി മുഴക്കിയിരുന്നു. സൗദിയിൽ വീണ്ടും ആക്രമണം നടത്തുമെന്നും വിമാനത്താവളങ്ങളും തുറമുഖങ്ങളും ആക്രമിക്കുമെന്നുമായിരുന്നു ഹൂത്തികളുടെ മുന്നറിയിപ്പ്. യാത്രക്കാർ, ജീവനക്കാർ ഉൾപ്പടെ ഉള്ളവർക്കാണ് മുന്നറിയിപ്പ് നൽകിയത്. രൂക്ഷമായ ആക്രമണം ഉണ്ടാകുമെന്നും ഹൂത്തികൾ വ്യക്തമാക്കിയിരുന്നു.