27.1 C
Kollam
Thursday 8th October, 2026 | 10:42:20 PM
Home Lifestyle ഫ്രിഡ്ജിന്റെ ഡോറിൽ മുട്ട സൂക്ഷിക്കാറുണ്ടോ? എങ്കിൽ ശ്രദ്ധിക്കണം

ഫ്രിഡ്ജിന്റെ ഡോറിൽ മുട്ട സൂക്ഷിക്കാറുണ്ടോ? എങ്കിൽ ശ്രദ്ധിക്കണം

മിക്ക വീടുകളിലും സ്ഥിരമായി ഉപയോഗിക്കുന്ന ഭക്ഷണമാണ് മുട്ട. പ്രഭാതഭക്ഷണം മുതൽ ഉച്ചഭക്ഷണത്തിലും അത്താഴത്തിലും വരെ മുട്ട ഉൾപ്പെടുത്തുന്നവരുണ്ട്. പ്രോട്ടീൻ സമ്പന്നമായതിനാൽ പലരുടെയും ഭക്ഷണക്രമത്തിലെ പ്രധാന ഘടകവുമാണ് മുട്ട. ഒരേസമയം വലിയ തോതിൽ മുട്ട വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരും കുറവല്ല.

എന്നാൽ മുട്ട സൂക്ഷിക്കുന്ന രീതിയിൽ ചെറിയൊരു മാറ്റം വരുത്തേണ്ടതുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. സാധാരണയായി ഫ്രിഡ്ജിന്റെ ഡോറിലെ പ്രത്യേക ട്രേയിലാണ് പലരും മുട്ട സൂക്ഷിക്കുന്നത്. എന്നാൽ, ഇവിടെ മുട്ട വയ്ക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധർ പറയുന്നത്.

ഫ്രിഡ്ജിന്റെ ഡോർ ഇടയ്ക്കിടെ തുറക്കുമ്പോൾ പുറത്തെ ചൂടുള്ള വായു നേരിട്ട് മുട്ടയിൽ എത്താൻ സാധ്യതയുണ്ട്. ഇതുമൂലം മുട്ടയുടെ പുറന്തോടിൽ ഈർപ്പം രൂപപ്പെടുകയും ബാക്ടീരിയ വളരാനുള്ള സാഹചര്യം ഉണ്ടാകുകയും ചെയ്യാം. താപനിലയിൽ നിരന്തരം ഉണ്ടാകുന്ന വ്യത്യാസം സാൽമൊണെല്ല പോലുള്ള ബാക്ടീരിയകളുടെ വളർച്ചയ്ക്കും കാരണമാകാം.

സാൽമൊണെല്ല അണുബാധയുണ്ടായാൽ പനി, ഛർദി, വയറിളക്കം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. അതിനാൽ മുട്ട ഫ്രിഡ്ജിന്റെ ഡോറിൽ സൂക്ഷിക്കുന്നതിന് പകരം ഫ്രിഡ്ജിനുള്ളിലെ സ്ഥിരമായ താപനിലയുള്ള ഭാഗത്ത് സൂക്ഷിക്കുന്നതാണ് കൂടുതൽ സുരക്ഷിതമെന്നാണ് വിദഗ്ധരുടെ നിർദേശം.

മുട്ട ശരിയായ രീതിയിൽ സൂക്ഷിക്കുന്നതിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ബാക്ടീരിയ മൂലമുള്ള ആരോഗ്യപ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കാനും കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here