26.8 C
Kollam
Wednesday 25th November, 2026 | 06:14:35 AM
Home News Breaking News തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടിൽ നേതൃത്വം പാർട്ടിയെ എത്തിച്ചു,സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റിയിൽ രൂക്ഷവിമർശനം

തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടിൽ നേതൃത്വം പാർട്ടിയെ എത്തിച്ചു,സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റിയിൽ രൂക്ഷവിമർശനം

Advertisement


കണ്ണൂര്‍. തിരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാൻ ചേർന്ന സിപിഐഎം പയ്യന്നൂർ ഏരിയ കമ്മിറ്റിയിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം. ഏരിയ കമ്മിറ്റി പിരിച്ചു വിടണമെന്നും രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ പുനരന്വേഷണം വേണമെന്നും
കമ്മിറ്റിയിൽ ആവശ്യമുയർന്നു. തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടിൽ പാർട്ടിയെ നേതൃത്വം എത്തിച്ചുവെന്നും എന്ത് വന്നാലും ജയിക്കുമെന്ന ധാർഷ്ട്യം തിരിച്ചടിയായെന്നും ചില അംഗങ്ങൾ കുറ്റപ്പെടുത്തി.

വി കുഞ്ഞികൃഷ്ണന് വേണ്ടി പാർട്ടി നേതാക്കൾ രഹസ്യ ക്യാമ്പയി‍ൻ നടത്തി വോട്ട് മറിച്ചെന്ന വിമർശനവും കമ്മിറ്റിയിൽ ഉയർന്നു. കണക്ക് പുറത്തുവിടില്ലെന്ന് നേതാക്കൾ പറഞ്ഞത് പാർട്ടി അംഗങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കി. കുഞ്ഞികൃഷ്ണനെ അനുനയിപ്പിച്ചു ഒപ്പം നിർത്തുന്നതിൽ ജില്ലാ സംസ്ഥാന നേതാക്കൾക്ക് വീഴ്ച്ചപറ്റി. എം വി ഗോവിന്ദന്റെ ശൈലി പാർട്ടി ബന്ധുക്കളെ അകറ്റി തുടങ്ങിയ രൂക്ഷ വിമർശനമാണ് കമ്മിറ്റിയിൽ‌ ഉയർന്നത്.