ആലപ്പുഴ.രക്ഷാപ്രവർത്തനത്തിൽ ആദ്യ കേസ് ഡയറി പുറത്ത്.ലോക്കൽ പൊലീസ് മാറ്റിനിർത്തിയ പ്രതിഷേധക്കാരെ ഗൺമാൻ അടക്കമുള്ളവർ മർദിച്ചെന്ന് കേസ് ഡയറിയിൽ.സിസിടിവി ദൃശ്യവും അടിച്ച ആയുധവും കണ്ടെത്തണമെന്നും കേസ് ഡയറിയിൽ
കറുത്ത കാറിൽ എത്തിയവർ ലാത്തി എന്ന് തോന്നിക്കുന്ന വടി ഉപയോഗിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചുവെന്ന് ആദ്യ കേസ് ഡയറിയിൽ.മർദ്ദനമേറ്റവർ റോഡരികിലെ തട്ടുകടയിലേക്ക് തെറിച്ചുവീണതായും രേഖപ്പെടുത്തിയിട്ടുണ്ട്.
ഒട്ടനവധി സാക്ഷികളെ കണ്ട് ചോദ്യം ചെയ്യേണ്ടതുണ്ട്.കൃത്യ സമയത്തെ CCTV ദൃശ്യങ്ങൾ ശേഖരിക്കേണ്ടതുണ്ട്.പ്രതികളെ അറസ്റ്റ് ചെയ്യണം.ഉപയോഗിച്ച ആയുധങ്ങൾ കണ്ടുകെട്ടേണ്ടതുണ്ട് എന്നിവ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.


































