28.5 C
Kollam
Tuesday 24th November, 2026 | 09:54:24 PM
Home News Kerala 10 വയസ്സുകാരനെ പീഡിപ്പിച്ച 61കാരന് 54 വര്‍ഷം കഠിനതടവും പിഴയും

10 വയസ്സുകാരനെ പീഡിപ്പിച്ച 61കാരന് 54 വര്‍ഷം കഠിനതടവും പിഴയും

Advertisement

പത്തുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറുപത്തിയൊന്നുകാരന് 54 വര്‍ഷം കഠിനതടവും 2.80 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പൊന്നാനി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് എസ് ലിഷയുടേതാണ് വിധി. തവനൂര്‍ മറവഞ്ചേരി പറപ്പൂത്ത് പറമ്പില്‍ വാഴയില്‍ വളപ്പില്‍ വീട്ടില്‍ മണികണ്ഠനെയാണ് കോടതി ശിക്ഷിച്ചത്.


പിഴയടച്ചില്ലെങ്കില്‍ 4.5 വര്‍ഷം അധിക കഠിനതടവ് അനുഭവിക്കണം. ‌പിഴത്തുക പീഡനത്തിനിരയായ കുട്ടിക്ക് നല്‍കണം. വിക്ടിം കോമ്പന്‍സേഷന്‍ സ്കീം പ്രകാരം കൂടുതല്‍ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് നിര്‍ദേശിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിച്ചു. പ്രതിക്കെതിരെ പോക്സോ, ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.


2023 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തുവയസ്സുകാരനെ പ്രതി തന്റെ വീട്ടിലേക്ക് തട്ടിക്കൊണ്ടുപോയി തടങ്കലില്‍വച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്നും ഭീഷണി മുഴക്കിയിരുന്നു. ‌‌കുറ്റിപ്പുറം പൊലീസ് ഇന്‍സ്പെക്ടറായിരുന്ന പി കെ പത്മരാജനാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അ‍ഡ്വ. കെ കെ സുഗുണ, അഡ്വ. സപ്ന പി പരമേശ്വരത് എന്നിവര്‍ ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here