27.5 C
Kollam
Friday 9th October, 2026 | 08:35:14 PM
Home News Kerala പിണറായി വിജയൻ രാജിവച്ച് ശൈലജയെ മത്സരിപ്പിച്ചു പ്രതിപക്ഷ നേതാവാക്കണമെന്ന്തലയോലപ്പറമ്പ് ഏരിയ കമ്മിറ്റി

പിണറായി വിജയൻ രാജിവച്ച് ശൈലജയെ മത്സരിപ്പിച്ചു പ്രതിപക്ഷ നേതാവാക്കണമെന്ന്തലയോലപ്പറമ്പ് ഏരിയ കമ്മിറ്റി

കോട്ടയം .പിണറായി വിജയൻ രാജിവച്ച് ശൈലജയെ മത്സരിപ്പിച്ചു പ്രതിപക്ഷ നേതാവാക്കണമെന്ന്
തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയിൽ ആവശ്യം. സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനുവിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് അംഗങ്ങൾ ആവശ്യം ഉന്നയിച്ചത്. വലിയ തോൽവി ഉണ്ടായിട്ടും പിണറായിയെ പ്രതിപക്ഷ നേതാവാക്കിയത് ശരിയായില്ല.
ശൈലജ ടീച്ചറെ പേരാവൂരിൽ മത്സരിപ്പിച്ചത് തെറ്റായ തീരുമാനം. പരാജയത്തിന് പിണറായി വിജയന്റെയും എം വി ഗോവിന്ദന്റെയും പെരുമാറ്റവും കാരണമായി.


പി.ജയരാജനെ ഇനിയെങ്കിലും നേതൃ നിരയിലേക്ക് കൊണ്ടു വരണം. പി.ജയരാജന് അനുകൂലമായി പാട്ടുണ്ടാക്കിയപ്പോൾ എതിർത്ത നേതൃത്വം പിണറായി വിജയനുവേണ്ടി പാട്ടുണ്ടാക്കിയപ്പോൾ മൗനം പാലിച്ചു. മുൻമന്ത്രി വി എൻ വാസവൻ മുതലാളിമാരുമായി മാത്രം ബന്ധം പുലർത്തിയെന്നും
യുവജനങ്ങൾക്കായി പാർട്ടി ഒന്നും ചെയ്യുന്നില്ലെന്നും വിമർശനമുണ്ടായി. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലും പിണറായി വിജയനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.