Home News Kerala സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ സന്ദർശിച്ച് രോഗികളുടെ അഭിപ്രായങ്ങൾ കേൾക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ സന്ദർശിച്ച് രോഗികളുടെ അഭിപ്രായങ്ങൾ കേൾക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം.സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ സന്ദർശിച്ച് രോഗികളുടെ അഭിപ്രായങ്ങൾ കേൾക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ഡോ. ഹാരിസ് ചിറക്കൽ പങ്കുവെച്ച നിർദേശങ്ങൾ സ്വാഗതാർഹമാണെന്നും അതുകൂടി പരിഗണിച്ചു മുന്നോട്ട് തീരുമാനങ്ങൾ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ തസ്തിക വർധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കുകയെന്നത് സർക്കാരിൻ്റെ നയമാണ്. അതിൽ വെള്ളം ചേർക്കില്ല. തിരുവനന്തപുരത്ത് രണ്ടാമത്തെ മെഡിക്കൽ കോളേജും ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജും ആരംഭിക്കും. അതോടൊപ്പം നിലവിലുള്ള മെഡിക്കൽ കോളേജുകളുടെ സൗകര്യങ്ങൾ വ‍ർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.