Home News Breaking News ബക്രീദിനോടനുബന്ധിച്ച് സംസ്ഥാനത്ത് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു

ബക്രീദിനോടനുബന്ധിച്ച് സംസ്ഥാനത്ത് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ബക്രീദിനോടനുബന്ധിച്ച് സംസ്ഥാനത്ത് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. 27ന് പുറമെ 28നും അവധിയായിരിക്കും.


സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും, പൊതുമേഖലാ സ്ഥാപനങ്ങൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.


27നാണ് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നത്. മാസപ്പിറവി പ്രകാരം 28നാണ് കേരളത്തിൽ ബലിപെരുന്നാൾ ആഘോഷം. ഇതോടെയാണ് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചരിക്കുന്നത്.